ഇന്ത്യയിലെ ഇന്നൊവേഷന്‍: ശ്രദ്ധിച്ചോ ഈ കണക്കുകള്‍

ഇന്ത്യയില്‍ നൂതന ആശയങ്ങളുടെ വരവ് എത്രമാത്രം?

Update:2022-03-06 17:00 IST

പേറ്റന്റുകള്‍, ട്രേഡ്മാര്‍ക്കുകള്‍, കോപ്പ്‌റൈറ്റ്‌സ് എന്നിവയില്‍ ഇന്ത്യയില്‍ വളരെ മികച്ച വളര്‍ച്ചയാണ് സമീപകാലത്തുള്ളത്. 2021ല്‍ 28,000 പേറ്റന്റുകള്‍ക്കാണ് അനുമതി ലഭിച്ചത്. ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ 2.5 ലക്ഷമായി. ഇതേ വര്‍ഷം കോപ്പിറൈറ്റ് രജിസ്‌ട്രേഷനുകളുടെ എണ്ണം 16,000 മായി. 2013-14 കാലയളവില്‍ പേറ്റന്റ്, കോപ്പിറൈറ്റ്‌സ്, ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷനുകളുടെ എണ്ണം യഥാക്രമം 4,000, 40,000, 70,000 എന്നിങ്ങനെയായിരുന്നു.

ഏറ്റവും പുതിയ ഗ്ലോബല്‍ ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യ പട്ടികയില്‍ 81ാം സ്ഥാനത്തുനിന്ന് 46ാമത് എത്തി നിലമെച്ചപ്പെടുത്തിയിട്ടുമുണ്ട്. വരും വര്‍ഷങ്ങളില്‍ ഈ രംഗത്ത് വലിയൊരു കുതിച്ചുചാട്ടമാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്.


Tags:    

Similar News