തീന്മേശയിലേക്ക് പുതുരുചി പകരാന്‍ രണ്ട് പുത്തന്‍ നെയ്മീന്‍ കൂടി

പുതുതായി കണ്ടെത്തിയ അറേബ്യന്‍ സ്പാരോ നെയ്മീനും പുനരുജ്ജീവിപ്പിക്കപ്പെട്ട റസല്‍സ് പുള്ളിനെയ്മീനുമാണിവ

Update:2023-11-15 11:57 IST

Arabian sparrow seer fish & Russel's spotted seer fish  

നെയ്മീന്‍ പ്രേമികളെ കൊതിപ്പിക്കാന്‍ ഇന്ത്യയുടെ കടല്‍ മത്സ്യസമ്പത്തിലേക്ക് രണ്ട് ഇനങ്ങള്‍ കൂടി എത്തിയിരിക്കുന്നു. പുതുതായി കണ്ടെത്തിയ അറേബ്യന്‍ സ്പാരോ നെയ്മീനാണ് ഇതിലൊന്ന്. സ്‌കോംബെറോമോറസ് അവിറോസ്ട്രസ് എന്നാണ് ഇതിന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്നത്. രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ട റസല്‍സ് പുള്ളിനെയ്മീനാണ്. ഇതോടെ, ഇന്ത്യന്‍ കടലുകളില്‍ നെയ്മീന്‍ ഇനങ്ങളുടെ എണ്ണം നിലവിലെ നാലില്‍ നിന്ന് ആറായി ഉയര്‍ന്നു. രുചിയില്‍ കേമനായ നെയ്മീന്‍ ഏറെ ആവശ്യക്കാരുള്ളതും ഉയര്‍ന്ന വിപണി മൂല്യമുള്ളതുമാണ്.

കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റേതാണ് (സി.എം.എഫ്.ആര്‍.ഐ) പുതിയ കണ്ടെത്തല്‍. ഇന്ത്യയുടെ വിവിധ തീരങ്ങളില്‍ നിന്ന് ശേഖരിച്ച പുള്ളി നെയ്മീനുകളില്‍ നടത്തിയ വിശദമായ വര്‍ഗീകരണ-ജനിതക പഠനമാണ്  പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസ്സമദിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. മുമ്പ് ഒരൊറ്റ ഇനമായി കണക്കാക്കപ്പെട്ടിരുന്ന പുള്ളി നെയ്മീന്‍ യഥാര്‍ത്ഥത്തില്‍ മൂന്ന് വ്യത്യസ്തയിനം മീനുകളാണെന്ന് പഠനത്തില്‍ വ്യക്തമായി.

ഈ മൂന്ന് നെയ്മീനുകളും മറ്റിനങ്ങളേക്കാള്‍ താരതമ്യേന ചെറുതാണ്. തീരത്തോട് അടുത്താണ് ഇവ കൂടുതലായും കണ്ടുവരുന്നത്. അറേബ്യന്‍ സ്പാരോ നെയ്മീന്‍ ലഭ്യമാകുന്നത് പൂര്‍ണമായും അറബിക്കടല്‍ തീരത്ത് മംഗലാപുരത്ത് നിന്ന് വടക്കോട്ടുള്ള സ്ഥലങ്ങളിലാണ്. കുരുവിയുടേതിന് സാമ്യമായ ചുണ്ടുള്ളതിനാലാണ് ശാസ്ത്രസംഘം ഈ പേര് നല്‍കിയത്. മറ്റ് രണ്ട് മീനുകളും ബംഗാള്‍ ഉള്‍ക്കടലിന്റെ തീരങ്ങളില്‍ നാഗപ്പട്ടണത്തിന് വടക്കോട്ടുള്ള ആന്‍ഡമാന്‍ ഉള്‍പ്പെടെയുള്ള തീരങ്ങളിലാണ് ലഭ്യമാകുന്നത്. കൂടാതെ, ചൈനാ കടല്‍തീരത്തും ലഭിക്കുന്നുണ്ട്.
Tags:    

Similar News