ടിക്കറ്റ് ക്യാന്‍സലേഷന്‍ സൗജന്യമാക്കണം: അന്താരാഷ്ട്ര വിമാനക്കമ്പനികളോട് ഇന്ത്യ

Update: 2020-03-16 06:18 GMT

കോവിഡ് -19 കാരണം യാത്രാ പദ്ധതികള്‍ തടസ്സപ്പെട്ട യാത്രക്കാര്‍ക്കുള്ള ആശ്വാസ നടപടിയായി ടിക്കറ്റ് ക്യാന്‍സലേഷന്‍ ഫീസ് ഒഴിവാക്കണമെന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികളോട് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ഉത്തരവുകള്‍ കാരണമാണ് യാത്രാ പദ്ധതികള്‍ റദ്ദാക്കാന്‍

ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നതെന്ന് ഇതു സംബന്ധിച്ച് ഡെപ്യൂട്ടി

ഡയറക്ടര്‍ ജനറല്‍ സുനില്‍ കുമാര്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് നല്‍കിയ

കത്തില്‍ പറഞ്ഞു. ആഗോളതലത്തില്‍, വിമാനക്കമ്പനികള്‍ ഉപയോക്താക്കള്‍ക്ക്

തീയതിയിലും ലക്ഷ്യസ്ഥാനത്തിലും സൗജന്യ മാറ്റം വാഗ്ദാനം ചെയ്യുന്നുണ്ട്.

പക്ഷേ, ടിക്കറ്റ് റദ്ദാക്കിയാല്‍ നിരക്ക് നിയമങ്ങളുടെ അടിസ്ഥാനത്തില്‍

ക്യാന്‍സലേഷന്‍ ഫീസ് ഇളവു ചെയ്ത ശേഷമാണ് മിക്ക കമ്പനികളും റീഫണ്ട്

നല്‍കുന്നത്.

ഇതുവരെ ലുഫ്താന്‍സയും സ്വിസ്സും മാത്രമാണ് ക്യാന്‍സലേഷന്‍ ഫീസ് പൂര്‍ണ്ണമായി ാെഴിവാക്കുന്നത്.'ദിവസേന വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്നു. യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണു നേരിടുന്നത്.  ഈ ദുഷ്‌കരമായ സമയത്ത് വിമാനക്കമ്പനികള്‍ തങ്ങളുടെ യാത്രക്കാരെ പിന്തുണയ്ക്കുന്നത് ഉചിതമായിരിക്കും' കത്തില്‍ പറയുന്നു. ദുരിതാശ്വാസത്തിനായി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News