ഇന്ത്യയിലെ ഏറ്റവും വലിയ ബിരിയാണി ബ്രാന്‍ഡായി ഡിണ്ടിഗല്‍ തലപ്പാക്കട്ടി

1957 തമിഴ് നാട്ടിലെ ഡിണ്ടിഗളില്‍ ആരംഭിച്ച ഡിണ്ടിഗളില്‍ തലപ്പാക്കട്ടി റെസ്റ്റൊറന്റിനു ഇപ്പോള്‍ കേരളം, കര്‍ണാടകം, പോണ്ടിച്ചേരി ഉള്‍പ്പടെ 4 സംസ്ഥാനങ്ങളില്‍ 89 ഔട്‌ലെറ്റുകള്‍ ഉണ്ട്.

Update:2022-03-24 16:42 IST

ഇന്ത്യയിലെ ഏറ്റവും വലിയ ബിരിയാണി ബ്രാന്‍ഡായി ഡിണ്ടിഗല്‍ തലപ്പാക്കട്ടിയെ തെരെഞ്ഞടുത്തിരിക്കുന്നു. രാജ്യത്തെ സംഘടിത ബിരിയാണി വ്യവസായത്തെ കുറിച്ച് ടെക്‌നൊപാക്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം ഉള്ളത്. ഇന്ത്യ കൂടാതെ അമേരിക്ക, യു എ ഇ, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും തലപ്പക്കട്ടി ബിരിയാണിക്ക് പ്രചാരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദശാബ്ദ കാലമായി ബിരിയാണി നമ്മുടെ ഇഷ്ട വിഭവമായി മാറിക്കഴിഞ്ഞു. 2017 ന് ശേഷം സ്വിഗ്ഗിയില്‍ ഏറ്റവും അധികം ഓര്‍ഡര്‍ ലഭിച്ചത് ബിരിയാണിക്കാണ്. നവംബര്‍ 2021 ല്‍ 75 ഡിണ്ടിഗല്‍ തലപ്പകട്ടി റസ്റ്റൊറന്റുകളിലെ വിറ്റുവരവായ 21 കോടി രൂപയില്‍ 50 ശതമാനവും ബിരിയാണിയില്‍ നിന്നായിരുന്നു.
1957 ല്‍ നാഗസ്വാമി നായിഡു ആന്ധ്രാ വിലാസ് ബിരിയാണി എന്ന പേരില്‍ പാചകം ചെയ്ത ബിരിയാണിയാണ് പിന്നീട് ഡിണ്ടിഗല്‍ തലപ്പാക്കട്ടി യെന്ന് അറിയപ്പെട്ടത്,. നാഗസ്വാമി എപ്പോഴും പരമ്പരാഗതമായ തലപ്പാവ് ധരിച്ചിരുന്നതിനാലാണ് ബിരിയാണിക്ക്'തലപ്പാക്കട്ടി' എന്ന പേര്‍ നല്‍കപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ പ്രത്യകമായി തയ്യാറാക്കിയ ഔഷധ സസ്യങ്ങളും, സുഗന്ധ വ്യഞ്ജനങ്ങളും, പച്ചക്കറികളും, ഇറച്ചിയും ചേരുമ്പോഴാണ് ജനങ്ങള്‍ക്കു ഇഷ്ടപെട്ട ബിരിയാണി രൂപം കൊണ്ടത്.


Tags:    

Similar News