ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം കുറഞ്ഞു

Update: 2019-10-19 06:55 GMT

സമ്പദ്രംഗത്ത് മാന്ദ്യം പിടിമുറുക്കിയതിന്റെ അനുബന്ധമായി ആഭ്യന്തര

വിമാന യാത്രികരുടെ എണ്ണം കുറഞ്ഞു. തുടര്‍ച്ചയായ നാലാം മാസമാണ് യാത്രക്കാര്‍

കുറയുന്നത്. ഇന്ത്യയുടെ ജി.ഡി.പി നിര്‍ണയത്തിന്റെ മുഖ്യഘടകങ്ങളില്‍

ഒന്നാണ് ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം.

സെപ്തംബറില്‍

11.53 ദശലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയതെന്ന് ഡയറക്ടര്‍ ജനറല്‍

ഒഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വ്യക്തമാക്കി. ഓഗസ്റ്റില്‍ 11.79

ദശലക്ഷവും ജൂലൈയില്‍ 11.90 ദശലക്ഷവും വിമാന യാത്രികരാണുണ്ടായിരുന്നത്. ഓഫ്

സീസണാണെന്നതും ഓഗസ്റ്റില്‍ യാത്രികരുടെ എണ്ണം കുറയാന്‍ കാരണമായി.

ഇന്‍ഡിഗോയിലാണ്

കൂടുതല്‍ പേര്‍ - 48.2% - ആഭ്യന്തര യാത്ര നടത്തിയത്. സ്പൈസ് ജെറ്റ്-14.7 %

, എയര്‍ ഇന്ത്യ-13 % ,ഗോ എയര്‍-11.5 %, എയര്‍ ഏഷ്യ ഇന്ത്യ-11.5 %,

വിസ്താര- 5.8 % എന്നിങ്ങനെയായിരുന്നു മറ്റു കമ്പനികളുടെ വിഹിതം.

Similar News