കേരളത്തിലും ഇ-20 പെട്രോൾ വിതരണം വർധിക്കുന്നു, 100 പമ്പുകളിൽ ലഭ്യം

ഫെബ്രുവരിയിലാണ് 20% എഥനോള്‍ കലർത്തിയ പെട്രോൾ വിൽപ്പന തുടങ്ങിയത് , പഴയ വാഹനങ്ങളില്‍ ഉപയോഗിക്കണമെങ്കില്‍ ഫ്‌ളെക്‌സ് എന്‍ജിന്‍ ഘടിപ്പിക്കണം

Update:2023-09-22 19:27 IST

രാജ്യത്ത് ഫെബ്രുവരി മുതല്‍ വില്‍പ്പന ആരംഭിച്ച 20% എഥനോള്‍ (ഇ-20) ചേര്‍ത്ത പെട്രോള്‍ കൂടുതല്‍ പമ്പുകളില്‍ ലഭ്യമായി തുടങ്ങി. ഇന്ത്യയില്‍ മൊത്തം 1,800 പമ്പുകളില്‍ ഇ-20 ലഭ്യമാണ്. കേരളത്തില്‍ 100 ഓളം പമ്പുകളില്‍ ലഭ്യമായിട്ടുണ്ട്‌. അതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്പുകളിലാണ്. കേരളത്തില്‍ മൂന്ന് മാസം മുന്‍പാണ് ഇത്തരം പെട്രോള്‍ ലഭിച്ചു തുടങ്ങിയത്.

2025ഓടെ ഇന്ത്യയില്‍ എല്ലാ സ്ഥലങ്ങളിലും പൂര്‍ണമായും 20% എഥനോള്‍ അടങ്ങിയ പെട്രോള്‍ വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിലവിലുള്ള വാഹനങ്ങളില്‍ പലതിനും എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന പരിമിതി ഉണ്ട്. 5% എഥനോള്‍  ചേര്‍ത്ത പെട്രോള്‍ പഴയ എന്‍ജിനുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല. ഫ്‌ളെക്‌സ്‌ എന്‍ജിന്‍ ഘടിപ്പിച്ചാല്‍ മാത്രമാണ് പുതിയ വാഹനങ്ങളില്‍ ഇ-20 ഉപയോഗിക്കാനുക. അല്ലാത്ത പക്ഷം വാഹനത്തിലെ പ്ലാസ്റ്റിക്ക്, റബര്‍, അലുമിനിയം ഘടകങ്ങള്‍ എളുപ്പത്തില്‍ നാശമാകും. ഇന്ധന പമ്പുകള്‍, ഹോസുകള്‍, ഇന്‍ജെക്ടറുകള്‍ എന്നിവയുടെ ആയുസിനെയും ബാധിക്കും.
ഇരുചക്ര വാഹനങ്ങള്‍ക്കാണ് ഇ-20 കൊണ്ട് കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപെടുന്നു. പഴയ ഇരുചക്ര വാഹനങ്ങളില്‍ ഇ-20 ഉപയോഗിക്കണമെങ്കില്‍ എന്‍ജിനിലും മറ്റു ഘടകങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടി വരും.
Tags:    

Similar News