എം.എസ്.എം.ഇ മേഖലയ്ക്ക് പ്രത്യേക സേവനങ്ങളുമായി പൊതുമേഖലാ ബാങ്കുകള്‍

Update: 2019-12-09 05:06 GMT

ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് പ്രത്യേകമായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള ഒരു മാസം നീളുന്ന ഔട്ട്‌റീച്ച് പരിപാടിക്കു തുടക്കമായി. പ്രവര്‍ത്തന മൂലധനത്തിനായും നിലവിലെ വായ്പ പുതുക്കിയെടുക്കുന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കും ഇക്കാലയളവില്‍ എംഎസ്എംഇകളെ പരമാവധി പിന്തുണയ്ക്കണമെന്ന് പൊതുമേഖലാ ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എംഎസ്എംഇ മേഖലയില്‍  പ്രകടമായിരുന്ന സാമ്പത്തിക ഞെരുക്കത്തിനു പരിഹാരം കാണാനാണ്  ചെറുകിട ഇടത്തരം സംരംഭകരുടെ പരാതികള്‍ കേട്ട് ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് ഈ തീരുമാനം പ്രഖ്യാപിച്ചത്. പ്രവര്‍ത്തന മൂലധനം 25 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മൂലധന നിക്ഷേപം ബാങ്കുകള്‍ ഇക്കാലയളവില്‍ നടത്തും.

പ്രവര്‍ത്തന മൂലധനം ഉയര്‍ത്താനും സംരംഭം വികസിപ്പിക്കാനുമുള്ള ചെറുകിട ഇടത്തരം സംരംഭകരുടെ ശ്രമങ്ങളെ പിന്നോട്ട് വലിക്കുന്നത് ബാങ്കുകളുടെ ഭാഗത്ത് നിന്നുള്ള നിസ്സഹകരണമാണെന്ന പരാതിയെത്തുടര്‍ന്നാണ് ധനകാര്യ സേവന വകുപ്പ് ഇതിനായി പ്രത്യേക പരിപാടി സംഘടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. ബില്‍ ഡിസ്‌കൗണ്ടിംഗ്, ട്രേഡ് ഫിനാന്‍സ് തുടങ്ങി ബന്ധപ്പെട്ട വിഷയങ്ങളിലും 
ആവശ്യമായ സഹായത്തിന് എംഎസ്എംഇ ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News