ആദിത്യ ബിര്‍ള ഫാഷനില്‍ ഫ്ലിപ്കാർട്ട് നിക്ഷേപം

ആദിത്യ ബിര്‍ശ ഫാഷനും ഫ്ലിപ്കാര്‍ട്ടും തമ്മില്‍ പങ്കാളിത്തമായി

Update: 2020-10-23 09:22 GMT

ഇ കോമേഴ്‌സ് രംഗത്തെ ശക്തമായ കമ്പനിയെ കൂട്ടുപിടിച്ച് ആദിത്യ ബിര്‍ള ഫാഷന്‍ വന്‍ വളര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. ഫ്ലിപ്കാര്‍ട്ടിനെയാണ് ആദിത്യ ബിര്‍ള പങ്കാളിയാക്കിയിരിക്കുന്നത്. ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീറ്റെയ്‌ലില്‍ ഫ്ലിപ്കാര്‍ട്ട് 1500 കോടി രൂപയാണ് നിക്ഷേപിക്കുക. ഇതോടെ ആദിത്യ ബിര്‍ള ഫാഷന്റെ 7.8 ശതമാനം ഓഹരികള്‍ ഫ്ലിപ്കാര്‍ട്ടിന്റെ കൈവശമാകും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അപ്പാരല്‍ ഇന്‍ഡസ്ട്രി നൂറ് ബില്യണ്‍ ഡോളറിലെത്തുമെന്നും ഈ വളര്‍ച്ച തുറന്നിടുന്ന പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഫ്ലിപ്കാര്‍ട്ടുമായുള്ള പങ്കാളിത്തം സഹായകരമാകുമെന്നും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News