'ഫ്രെയിം ടെക്'; ഹൈപ്പര്‍ മാര്‍ക്കറ്റുകളും ബഹുനിലക്കെട്ടിടങ്ങളും പടുത്തുയര്‍ത്തി ട്രെന്‍ഡ് സെറ്ററായി ഒരു മലയാളി ബ്രാന്‍ഡ്
ഉറപ്പിനും ഭംഗിക്കും ഉപയോഗത്തിനും മുന്‍തൂക്കം നല്‍കി സ്റ്റീല്‍ നിര്‍മിതികളുടെ രംഗത്ത് കമ്പനി വേറിട്ട് നില്‍ക്കുന്നു
രാമോജി ഫിലിം സിറ്റി പോലൊരു വമ്പന്‍ ഫിലിം സ്റ്റുഡിയോ ഒരുങ്ങുന്നുണ്ട് കൊച്ചിയിലെ പുക്കാട്ടുപടിയില്‍. ഈ മെഗാ പദ്ധതിയുടെ 50,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്റ്റീല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ പൂര്‍ത്തിയാക്കാന്‍ എത്ര നാളെടുത്തെന്നറിയാമോ? വെറും 30 ദിവസം!
അങ്കമാലിയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉദ്ഘാടനം ചെയ്ത ഒരു ടെക്സ്‌റ്റൈല്‍ ഷോറൂമുണ്ട്; ഓപ്ഷന്‍സ് ട്രെന്‍ഡി വെഡ്ഡിംഗ്സ്. അതുവഴി പോകുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റും വിധം ആകര്‍ഷണീയതയുള്ള ഈ ഷോറൂമിന്റെ നിര്‍മാണം പൂര്‍ത്തിയായത് 40 ദിവസം കൊണ്ടാണ്. മലപ്പുറത്ത് നാലുനിലകളിലായി 25,000 ചതുരശ്രയടിയുള്ള സ്‌റ്റൈലോ ഫര്‍ണിച്ചറിന്റെ ഷോറൂം നിര്‍മിച്ചത് ആറുമാസം കൊണ്ട്! ദേശീയപാതയുടെ വീതി കൂട്ടുന്ന ജോലികളുമായി ബന്ധപ്പെട്ട് ഈ ഷോറൂമിന്റെ മുന്‍ഭാഗം പൊളിച്ചുമാറ്റേണ്ടി വന്നപ്പോള്‍ ആ ഭാഗംപൊളിച്ച് ഷോറൂമിന്റെ പിന്‍ഭാഗത്ത് കൂട്ടിച്ചേര്‍ത്ത് മുമ്പത്തേക്കാള്‍ സുന്ദരമായ ഷോപ്പാക്കി മാറ്റി!
ഇതുപോലെ സ്റ്റീലില്‍ തീര്‍ത്ത നിര്‍മിതികളുടെ നൂറുകണക്കിന് വ്യത്യസ്തമായ കഥകള്‍ പറയാനുണ്ട് ഇടപ്പള്ളി ഉണ്ണിച്ചിറയിലുള്ള ഫ്രെയിം ടെക്ക് സ്റ്റീല്‍ സ്ട്രക്ചേഴ്സിന്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഉറപ്പിനും ഭംഗിക്കും ഉപയോഗത്തിനും മുന്‍തൂക്കം നല്‍കി സാങ്കേതിക തികവോടെ സ്റ്റീല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന ഫ്രെയിം ടെക്ക്, ഉരുക്കില്‍ നിര്‍മിച്ച ഹൈപ്പര്‍മാര്‍ക്കറ്റ് ഷോറൂമുകള്‍ തരംഗമാക്കിക്കൊണ്ട് കേരളത്തിലെ റീറ്റെയ്ല്‍ രംഗത്ത് ഒരു പുത്തന്‍ പ്രവണതയ്ക്ക് തുടക്കമിട്ടവര്‍ കൂടിയാണ്.
2015ല്‍ ബിസ്മിയുടെ വൈറ്റിലയിലെ ഹൈപ്പര്‍മാര്‍ക്കറ്റിനായി സ്റ്റീല്‍ ബില്‍ഡിംഗ് നിര്‍മിച്ച ഫ്രെയിം ടെക്ക് ഇന്ന് കേരളത്തിന് അകത്തും പുറത്തുമുള്ള ദേശീയ, രാജ്യാന്തര റീറ്റെയ്ല്‍ ബ്രാന്‍ഡുകള്‍ക്കായി നൂറുകണക്കിന് ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് നിര്‍മിച്ച് നല്‍കിയിരിക്കുന്നത്. ഇതില്‍ ലുലു മുതല്‍ ടാറ്റയുടെ ബ്രാന്‍ഡായ സുഡിയോ തുടങ്ങി വലുതും ചെറുതുമായ ഒട്ടനവധി ബ്രാന്‍ഡുകളാണുള്ളത്.
തലയെടുപ്പുള്ള ബ്രാന്‍ഡുകളുടെ വിശ്വസ്ത പങ്കാളി
2014ല്‍ കോട്ടക്കലില്‍ ടിപ്ടോപ് ഫര്‍ണിച്ചറിന്റെ ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വെയര്‍ഹൗസ് നിര്‍മാണം ഏറ്റെടുത്തുകൊണ്ടാണ് ഫ്രെയിം ടെക്ക് യാത്ര ആരംഭിക്കുന്നത്. പിന്നീട് കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി വന്‍കിട പദ്ധതികളുടെ സ്റ്റീല്‍ നിര്‍മിതികളുടെ പങ്കാളികളുമായി. അജ്മല്‍ ബിസ്മി ഗ്രൂപ്പിന്റെ വൈറ്റില, പാലക്കാട്, പെരിന്തല്‍മണ്ണ, മൂവാറ്റുപുഴ, വേങ്ങര, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍മിച്ചത് ഫ്രെയിം ടെക്കാണ്.
കൊച്ചി, തിരുവനന്തപുരം ലുലു മാളുകളില്‍ ഫ്രെയിം ടെക്കിന്റെ ഉരുക്ക് നിര്‍മിതികളുണ്ട്. കൊച്ചി മെട്രോ, സിയാല്‍, ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളുടെയെല്ലാം സ്റ്റീല്‍ നിര്‍മിതികളില്‍ പങ്കാളികളായ ഫ്രെയിം ടെക്ക് വെയര്‍ഹൗസുകള്‍, ഷോപ്പിംഗ് മാളുകള്‍, സ്റ്റേഡിയം, ഗെയിംസോണ്‍, ഫാക്ടറികള്‍, വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ എന്നിങ്ങനെ പടുത്തുയര്‍ത്തിയിരിക്കുന്ന കെട്ടിടങ്ങള്‍ നിരവധിയാണ്.
ഈ രംഗത്തെ ഫ്രെയിം ടെക്കിന്റെ സ്ഥാനം അറിയാന്‍ കമ്പനി ശ്രദ്ധയൂന്നുന്ന ഓരോ മേഖലയിലെയും ക്ലയ്ന്റുകളുടെ പട്ടിക പരിശോധിച്ചാല്‍ മതി. സിയാല്‍, കിയാല്‍ (എയര്‍പോര്‍ട്ട്), കൊച്ചി മെട്രോ (മെട്രോ സ്റ്റേഷന്‍), ലുലു(ഷോപ്പിംഗ് മാള്‍), അജ്മല്‍ ബിസ്മി, റോയല്‍ ഹൈപ്പര്‍മാര്‍ട്ട്, കൊല്ലം സുപ്രീം, ഫാമിലി ബിഗ് മാര്‍ട്ട്, എക്സ്ട്രാ ഹൈപ്പര്‍മാര്‍ക്കറ്റ്, ആംബര്‍ സൂപ്പര്‍മാര്‍ക്കറ്റ് ബാംഗ്ലൂര്‍ (ഹൈപ്പര്‍മാര്‍ക്കറ്റുകള്‍), ഫര്‍ണിച്ചര്‍ രംഗത്തെ പ്രമുഖരായറബ്ലി, കഞ്ചിക്കോട്ട് ഗ്ലാസ് ടഫനിംഗ് യൂണിറ്റായ ട്രൂ ടഫ്, മലബാര്‍ ട്രേഡേഴ്സിന്റെ വിവിധ ജില്ലകളിലുള്ള ബഹുനില ഫാക്ടറി ബില്‍ഡിംഗുകള്‍, ലാമിറ്റ് ഗ്രൂപ്പിന്റെ വിവിധ ഫാക്ടറികള്‍, ടീം തായ്, സപ്ലൈകോ (ഫാക്ടറികള്‍, വെയര്‍ഹൗസുകള്‍), ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്റര്‍ (കണ്‍വെന്‍ഷന്‍ സെന്ററുകള്‍), റോയല്‍ ഡ്രൈവ്, റോയല്‍ എന്‍ഫീല്‍ഡ്, ഹ്യൂണ്ടായ്, മാരുതി സുസുകി, ഇഞ്ചിയോണ്‍മോട്ടാര്‍സ്, ലെക്സണ്‍ മോട്ടാഴ്സ്, ജനറല്‍ മോട്ടോഴ്സ്, അശോക് ലെയ്ലാന്‍ഡ്, എ.എം ഹോണ്ട (ഓട്ടോമൊബൈല്‍ റീറ്റെയ്ല്‍ ഷോറൂമുകള്‍), ഓപ്ഷന്‍സ്, ടാറ്റാ ഗ്രൂപ്പിന്റെ സുഡിയോ (ടെക്സ്റ്റൈല്‍ റീറ്റെയ്ല്‍ സ്റ്റോറുകള്‍), ലിസി ഹോസ്പിറ്റല്‍സ്, ടി.കെ.എം എന്‍ജിനീയറിംഗ് കോളെജ്, പി.കെ ദാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, മലബാര്‍ മെഡിക്കല്‍ കോളെജ്, അല്‍ അസര്‍ മെഡിക്കല്‍ കോളെജ്, നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, കൊച്ചിന്‍ എന്‍ജിനീയറിംഗ് കോളെജസ്, അല്‍ഷിഫ ഫാര്‍മസി കോളെജ് (ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) എന്നിങ്ങനെ നിരവധി മേഖലകളിലെ വന്‍കിട ബ്രാന്‍ഡുകള്‍ക്കായി വമ്പന്‍ സ്റ്റീല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഫ്രെയിം ടെക്ക് നടത്തിയിരിക്കുന്നത്.
പ്രീ എന്‍ജിനിയേര്‍ഡ് ബില്‍ഡിംഗുകള്‍, സ്പേസ് ഫ്രെയിം റൂഫിംഗ്, പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റീല്‍ സ്ട്രക്ചറുകള്‍, ബഹുനില സ്റ്റീല്‍ കെട്ടിടങ്ങള്‍, ശില്‍പ്പചാരുതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഓര്‍ണമെന്റല്‍ സ്റ്റീല്‍ വര്‍ക്കുകള്‍, പരമ്പരാഗത സ്റ്റീല്‍ ബില്‍ഡിംഗുകള്‍ എന്നിവയെല്ലാം ഫ്രെയിം ടെക്ക് ഉത്തരവാദിത്തത്തോടെ നിര്‍മിച്ച് നല്‍കുന്നുണ്ട്.
പിന്നില്‍ ശക്തമായ ടീം; പക്ഷേ മാര്‍ക്കറ്റിംഗില്ല!
കലൂരില്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിന്റെ നിര്‍മാണം നടക്കുമ്പോള്‍ അത് വിസ്മയത്തോടെനോക്കിനിന്നൊരു സോഫ്റ്റ് വെയര്‍ എന്‍ജിനീയറുണ്ട്; നബീല്‍ ദാറുസ്സലാം. ആ യുവ എന്‍ജിനീയറുടെ സ്വപ്നമാണ് ഇന്നത്തെ ഫ്രെയിം ടെക്കിന്റെ പിറവിക്ക് കാരണമായത്. നിര്‍മാണ രംഗത്ത് സ്റ്റീല്‍ സ്ട്രക്ചറുകളുടെ സാധ്യത മനസിലാക്കി 2010 മുതല്‍ ആ രംഗത്തേക്കിറങ്ങിയ നബീല്‍, 2014ല്‍ ബന്ധുവായ അര്‍ഷദ് ചെമ്പകശ്ശേരിക്കും സുഹൃത്തായ മുഹമ്മദ് ഇര്‍ഷാദിനുമൊപ്പമാണ് ഫ്രെയിം ടെക്ക് സ്റ്റീല്‍ സ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് രൂപം നല്‍കിയത്.
സ്റ്റീല്‍ നിര്‍മിതികളുടെ ഓരോ രംഗത്തും വര്‍ഷങ്ങളുടെഅനുഭവസമ്പത്തും വൈദഗ്ധ്യവും സാങ്കേതിക മികവും ഒത്തുചേര്‍ന്നവരാണ് ഫ്രെയിം ടെക്കിന്റെ സാരഥികള്‍ എന്നതാണ് മറ്റൊരു സവിശേഷത. കംപ്യൂട്ടര്‍ സയന്‍സില്‍ബിരുദാനന്തര ബിരുദവും എം.ബി.എയും നേടിയ നബീല്‍ ഓപ്പറേഷന്‍സ് വിഭാഗം കൈകാര്യം ചെയ്യുമ്പോള്‍ എം. ബി.എ ബിരുദവും പ്രോജക്റ്റ് മാനേജര്‍ എന്ന തലത്തില്‍ദശാബ്ദങ്ങളുടെ അനുഭവസമ്പത്തുള്ള അര്‍ഷാദ് ചെമ്പകശ്ശേരിയാണ് ഫ്രെയിം ടെക്കിന്റെ ഡയറക്റ്റര്‍-പ്രോജക്റ്റ്സ്.
സ്പെയ്സ് ഫ്രെയിംസ്, പ്രീ എന്‍ജിനീയേര്‍ഡ് ബില്‍ഡിംഗ് എന്നിവയുടെ ഡിസൈനിംഗില്‍ സ്പെഷലൈസേഷനുള്ള എം.ടെക് ബിരുദധാരിയായ സ്ട്രക്ചറല്‍ എന്‍ജിനീയറായ മുഹമ്മദ് ഇര്‍ഷാദാണ് ഫ്രെയിം ടെക്കിന്റെഡിസൈനിംഗ് വിഭാഗത്തിന് മേല്‍നോട്ടം വഹിക്കുന്നത്.''ഞങ്ങള്‍ക്ക് മാര്‍ക്കറ്റിംഗ് വിഭാഗമില്ല. ഞങ്ങളുടെ സേവനം തേടിയവരുടെ വാക്കുകള്‍ കേട്ടാണ് പുതിയ വര്‍ക്കുകള്‍ ലഭിക്കുന്നത്. ഞങ്ങളുടെ ക്ലയന്റ്സാണ് ഞങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍''- നബീല്‍ പറയുന്നു.
എന്താണ് ഫ്രെയിം ടെക്കിന്റെ മാജിക്
സ്റ്റീല്‍ നിര്‍മിതിയുമായി ബന്ധപ്പെട്ട് എന്ത് സേവനത്തിനും ഫ്രെയിംടെക്കിനെ സമീപിക്കുന്നവരുടെ യഥാര്‍ത്ഥ ആവശ്യമറിഞ്ഞുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് നബീല്‍ വ്യക്തമാക്കുന്നു. ''ഒരു ഹൈപ്പര്‍മാര്‍ക്കറ്റാണ് നിര്‍മിക്കുന്നതെങ്കില്‍ അതിലെ ഓരോ ഇഞ്ച് സ്പേസും ഉപയോഗിക്കാന്‍ പാകത്തിലുള്ളതാകും അതിന്റെ രൂപകല്‍പ്പന. ഒരു നിര്‍മിതിയിലും ഒരുതരത്തിലുള്ള സ്ഥലം പാഴാക്കലും ഞങ്ങള്‍ നടത്തില്ല. പറഞ്ഞ സമയത്ത് നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് നല്‍കിയിരിക്കും.
ആവശ്യമുള്ളവര്‍ക്ക് സ്റ്റീല്‍ നിര്‍മിതികളുടെ രൂപകല്‍പ്പന മുതല്‍ അതിനുവേണ്ട അനുമതികള്‍നേടിയെടുത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറ്റം ചെയ്യുന്നതടക്കമുള്ള സമ്പൂര്‍ണ സേവനങ്ങള്‍ നല്‍കുന്നുണ്ട്. നിര്‍മിതികളുടെ ഉറപ്പിന്മാത്രമാണ് ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. ഇക്കാര്യത്തില്‍ ഉപഭോക്താവ് വിട്ടുവീഴ്ച ചെയ്യാന്‍ പറഞ്ഞാല്‍ ആ പദ്ധതി ഏറ്റെടുക്കാതിരിക്കും. അതാണ് ഞങ്ങളുടെനയം''- നബീല്‍ വിശദീകരിക്കുന്നു. സ്റ്റീല്‍ നിര്‍മിതികളുടെ രംഗത്തെ നൂതന പ്രവണതകള്‍ അതിവേഗം അവതരിപ്പിക്കുന്നതിലും മുന്നിലാണ് ഫ്രെയിം ടെക്ക്. ഇപ്പോള്‍ സ്റ്റീലിനൊപ്പം മറ്റ് കെട്ടിട നിര്‍മാണ സാമഗ്രികള്‍ കൂടി സമന്വയിപ്പിച്ച് കാഴ്ച്ചയിലും ഉപയോഗത്തിലും പുതുമ അനുഭവിപ്പിക്കുന്ന ഹൈബ്രിഡ് നിര്‍മാണ രീതിയും ഇവര്‍ കൊണ്ടുവന്നിട്ടുണ്ട്.
സ്റ്റീല്‍ സ്ട്രക്ചറുകള്‍ നിര്‍മിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
സ്റ്റീല്‍ കൊണ്ടുള്ള കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ അത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ അഭിപ്രായം ചോദിച്ചറിഞ്ഞ ശേഷം മാത്രമേ നിര്‍മാണ പങ്കാളികളെ നിശ്ചയിക്കാന്‍ പാടുള്ളൂവെന്ന് തറപ്പിച്ച് പറയുന്നു നബീല്‍. ''സ്റ്റീല്‍ ബില്‍ഡിംഗുകളുടെ ആര്‍ക്കിടെക്ചര്‍ അത് വേറെ തന്നെയാണ്. സാധാരണ ആര്‍ക്കിടെക്ചറുകളുടെ സേവനം തേടിയാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല''- നബീല്‍ ചൂണ്ടിക്കാട്ടുന്നു.കെട്ടിടനിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ്, സുസ്ഥിര സ്വഭാവമുള്ള, പുനരുപയോഗ ക്ഷമമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത എന്നിവയെല്ലാം തന്നെ നിര്‍മാണ മേഖലയില്‍ ഭാവിയുടെ താരമാണ് സ്റ്റീല്‍ സ്ട്രക്ചറുകളെന്ന് ഫ്രെയിം ടെക്കിന്റെ സാരഥികള്‍ ആത്മവിശ്വാസത്തോടെ പറയുന്നു.
വെബ്‌സൈറ്റ്: www.frametectsheels.com
ഇമെയ്ല്‍: frametectsheels@gmail.com
info@frametectsheels.com
ഫോണ്‍:
+91 98952 37666, +91 98951 02345,
+91 87144 33387