ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികൾ ഇനിമുതൽ ഈ ചട്ടങ്ങൾ പാലിക്കണം

Update: 2018-12-28 06:52 GMT

ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികൾക്കായി ചട്ടങ്ങൾ പുതുക്കി ഭക്ഷ്യ സുരക്ഷാ അതോറിറ്റി. ഉപഭോക്താക്കൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പരിഷ്ക്കരിച്ച നിയമങ്ങൾ.

സ്വിഗ്ഗി, യൂബർഈറ്റ്സ്, സോമാറ്റോ, ഗ്രോഫേർസ്, ബിഗ് ബാസ്‌ക്കറ്റ് തുടങ്ങിയ ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമുകളെ നേരിട്ട് ബാധിക്കുന്നവയാണ് ഈ ചട്ടങ്ങൾ.

  • ഭക്ഷ്യ ഉൽപന്നങ്ങൾ സപ്ലെ ചെയിനിന്റെ ഏത് ഘട്ടത്തിലും സുരക്ഷാ പരിശോധനയ്ക്ക് വിധേയമായേക്കാം. അതിനാൽ അവസാന മൈൽ ഡെലിവറി വരെ ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
  • ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമുകളിൽ വിൽപനക്കുള്ള ഉൽപന്നത്തിന്റെ സൂചനാ ചിത്രം നൽകിയിരിക്കണം.
  • ഭക്ഷ്യ സുരക്ഷാ നിയമത്തിൽ വ്യവസ്‌ഥ ചെയ്തിരിക്കുന്ന എല്ലാ വിവരങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കണം.
  • ശുദ്ധമായ ഭക്ഷണം മാത്രമേ ഉപഭോക്താക്കളിലേക്ക് എത്തിക്കാവൂ.
  • ഉപഭോക്താവിന്റെ കൈകളിലേക്ക് ഉൽപന്നം എത്തിക്കുമ്പോൾ ഷെൽഫ് ലൈഫിന്റെ 30 ശതമാനം കാലാവധി ബാക്കിയുണ്ടായിരിക്കണം.
  • പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കണം അവസാന വട്ട ഡെലിവറി നടത്തേണ്ടത്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഫുഡ്, ഗ്രോസറി ഡെലിവറി ബിസിനസ് ഇന്ത്യയിലെ ഓൺലൈൻ റീറ്റെയ്ൽ വിഭാഗത്തിൽ ഏറ്റവും ത്വരിത ഗതിയിൽ വളരുന്ന മേഖലയായി മാറുമെന്ന് ക്രിസിൽ റിപ്പോർട്ട് പറയുന്നു. ഈ കാലയളവിൽ ഈ രംഗത്തെ മൊത്തം വരുമാനം 10,000 കോടി കവിയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Similar News