കേരളത്തിലും സോളാര്‍ വിപ്ലവം; ഡിമാന്‍ഡ് ഇന്ത്യന്‍ പാനലുകള്‍ക്ക്, കാരണം സര്‍ക്കാര്‍ നയം
ഇന്ത്യന്‍ പാനലുകള്‍ക്ക് ഒരു വാട്ടിന് 21,000 രൂപ വരെയാണ് വില
ഇന്ത്യന്‍ പാനലുകള്‍ക്ക് ഒരു വാട്ടിന് 21,000 രൂപ വരെയാണ് വില. വിദേശ പാനലുകള്‍ 18,000 രൂപ മുതല്‍ ലഭ്യമാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പാനലുകള്‍ക്ക് സബ്‌സിഡി ലഭിക്കില്ല. രാജ്യത്ത് നിര്‍മിച്ച പാനലുകള്‍ക്ക് വിപണിയില്‍ ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്ന് വിതരണക്കാരും പറയുന്നു. പെട്ടെന്ന് ഡിമാന്‍ഡ് വലിയതോതില്‍ വര്‍ധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
സോളാര്‍ പാനലുകളുടെ ഗാര്‍ഹിക ഉപയോക്താക്കള്‍ കൂടിയെങ്കിലും കെ.എസ്.ബിയുടെ ഉത്സാഹക്കുറവ് വലിയൊരു പ്രശ്‌നമാണ്. ബോര്‍ഡിന് കൊടുക്കുന്ന അധികവൈദ്യുതിയുടെ അളവ് അറിയാനുള്ള മീറ്ററുകള്‍ സ്ഥാപിക്കുന്നതില്‍ മെല്ലെപ്പോക്കാണെന്ന് ഉപയോക്താക്കളും പറയുന്നു. സോളാര്‍ പാനലിന് ഡിമാന്‍ഡ് കൂടിയതോടെ മീറ്റര്‍ സ്‌റ്റേക്ക് കുറഞ്ഞതാണ് കാരണമെന്നാണ് കെ.എസ്.ഇ.ബിയുടെ ന്യായം.
ഇത്തവണത്തെ കൊടുംചൂട് സോളാറിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണന വിഷയങ്ങളിലൊന്ന് ഓരോ വീട്ടിലും സോളാര്‍ വൈദ്യുതി എത്തിക്കുന്നതാണെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.