റെയമണ്ട് കണ്‍സ്യൂമര്‍ കെയറിന്റെ എഫ്.എം.സി.ജി ബിസിനസ് ഗോദറേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഏറ്റെടുത്തു
2,825 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍
എഫ്.എം.സി.ജി മേഖലയില്‍ വീണ്ടും ഏറ്റെടുക്കല്‍. ഉപഭോക്തൃ ഉത്പന്ന വിഭാഗത്തിലെ മുന്‍നിര കമ്പനിയായ ഗോദറേജ് കണ്‍സ്യൂമര്‍ പ്രോഡക്ടസ്, റെയ്മണ്ട് കണ്‍സ്യൂമര്‍ കെയറിന്റെ എഫ്.എം.സി.ജി ബിസിനസ് ഏറ്റെടുത്തു. 2,825 കോടി രൂപയുടേതാണ് ഇടപാട്.
എഫ്.എം.സി.ജി ബിസിനസ് കൂടാതെ റെയ്മണ്ടിന്റെ പ്രധാന ബ്രാന്‍ഡുകളായ പാര്‍ക്ക് അവന്യു, കെ.എസ്.കാമസൂത്ര, പ്രീമിയം എന്നിവയുടെ ട്രേഡ് മാര്‍ക്കും ഗോദ്‌റേജ് ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. മെയ് 10 നകം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് ഗോദ്‌റേജ് അറിയിക്കുന്നത്.
റെയ്മണ്ട് ലിമിറ്റഡിന് 47.7 ശതമാനം പങ്കാളിത്തം
ഡിയോഡറന്റ്, സെക്ഷ്വല്‍ വെല്‍നെസ് വിഭാഗത്തിലെ മുന്‍നിര കമ്പനിയാണ് റെയ്മണ്ട് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡ്. ടെക്‌സ്റ്റൈല്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മുന്‍നിര കമ്പനികളിലൊന്നായ റെയ്മണ്ട് ലിമിറ്റഡിന്റെ സഹസ്ഥാപനമാണിത്. 522 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ വില്‍പ്പന.
റെയ്മണ്ട് കണ്‍സ്യൂമര്‍ കെയറില്‍ 47.7 ശതമാനം പങ്കാളിത്തം റെയ്മണ്ട് ലിമിറ്റഡിനുണ്ട്.കമ്പനിക്ക് മൊത്തം 6,50,000 റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകളാണുള്ളത്. കൂടാതെ ഇ-കൊമേഴ്‌സ് വഴിയും വില്‍പ്പന നടത്തുന്നു. മഹാരാഷ്ട്ര, ഔറംഗാബാദ് എന്നിവിടങ്ങളിലായി 40 കോടി വാര്‍ഷിക ഉത്പാദന ശേഷിയുള്ള കോണ്ടം നിര്‍മാണ പ്ലാന്റുകളും കമ്പനിക്കുണ്ട്.
വ്യക്തിഗത സംരക്ഷണ ഉത്പന്നങ്ങള്‍ കൂടാതെ സെക്ഷ്വല്‍ വെല്‍നെസ് വിഭാഗത്തിലേക്കും സാന്നിധ്യം ശക്തമാക്കാന്‍ ഏറ്റെടുക്കല്‍ ഗോദറേജിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച രാവിലെ തന്നെ ഏറ്റെടുക്കലിനെ കുറിച്ചുള്ള അഭ്യൂഹങ്ങളുണ്ടായതോടെ റെയ്മണ്ടിന്റെ ഓഹരി വില 6.55 ശതമാനം ഉയര്‍ന്ന് 1,717.35 രൂപയായി. അതേസമയം ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ ഓഹരി വില 2.35 ശതമാനം ഇടിഞ്ഞ് 953.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.