സ്വര്‍ണ്ണ, വെള്ളി വില ഓഗസ്റ്റില്‍ കുതിച്ചു

Update: 2019-09-02 05:28 GMT

സ്വര്‍ണ്ണത്തിനും വെള്ളിക്കും വില കുതിച്ചുയര്‍ന്ന മാസമായിരുന്നു ഓഗസ്റ്റ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ആറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ത്യന്‍ വിപണികളില്‍ 28,560 രൂപ ആയിരുന്നു മാസാവസാനം പവന് ( 8 ഗ്രാം) വില. വെള്ളി ഗ്രാമിന് 48.50 രൂപയും.

ആഗോള സമ്പദ്വ്യവസ്ഥയെ ചൂഴ്ന്നു നില്‍ക്കുന്ന ദുര്‍ബല വികാരവും യു.എസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകളും ഈ കുതിപ്പിനു പ്രേരകമായെന്ന് നിരീക്ഷകര്‍ പറയുന്നു.ബാങ്ക് നിക്ഷേപങ്ങളുടെ  പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷയും വില വര്‍ദ്ധനവിന് ആക്കം കൂട്ടുന്നു. കോമെക്‌സ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 7 ശതമാനവും വെള്ളി 10 ശതമാനവും ഓഗസ്റ്റില്‍ ഉയര്‍ന്നു.

ആഭ്യന്തര വിപണിയില്‍ എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകളുടെ വില ഓഗസ്റ്റില്‍ ഏകദേശം 12 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 38,677 രൂപയായി. എംസിഎക്‌സ് സില്‍വര്‍ ഫ്യൂച്ചറുകളും ഓഗസ്റ്റ് അവസാനത്തോടെ കിലോഗ്രാമിന് 47,760 എന്ന നിലയിലെത്തി. ഇനിയും മുന്നേറ്റമാണ് വിപണി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. എംസിഎക്‌സിലെ സ്വര്‍ണ്ണ ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 39,700-40,000 എന്ന ലക്ഷ്യത്തിലേക്ക് ഉയരാനുള്ള സാധ്യത അവര്‍ കാണുന്നു. വെള്ളിയുടെ കാര്യത്തിലും മേല്‍ഗതി തന്നെ കണക്കാക്കുന്നു.

Similar News