ഫാക്ട് അടക്കം പരിഗണനയില്‍; വളനിര്‍മാണ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫെര്‍ട്ടിലൈസേഴ്‌സിന് കീഴില്‍ ഒമ്പത് പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത്
വളനിര്‍മാണ മേഖല സ്വകാര്യവത്കരിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേക്കും. പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസസ് പോളിസി, 2021 പ്രകാരം ആദ്യമായി സ്വകാര്യവത്കരിക്കുന്ന അപ്രധാന മേഖലയാവും (Non-Strategic Sector) വളനിര്‍മാണം.രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ്, ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (FACT) എന്നിവയെ അടക്കമുള്ള സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം പരിഗണിക്കുന്നുണ്ട്.
നിലവില്‍ രാസവസ്തു, രാസവള മന്ത്രാലയത്തിന് കീഴിലുള്ള പിഡിഐഎല്ലിനെ (Project & Development India Limited ) സ്വകാര്യവത്ക്കരിക്കാനുള്ള നടപടികല്‍ ആരംഭിച്ചിട്ടുണ്ട്. നീതി ആയോഗ് സിഇഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് സ്വകാര്യവത്കരിക്കേണ്ട പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം എടുക്കുന്ന കാബിനറ്റ് കമ്മിറ്റിയുടെ അനുമതി കിട്ടിയാല്‍ മാത്രമേ സ്വകാര്യവത്കരണ നടപടികള്‍ തുടങ്ങാന്‍ സാധിക്കു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫെര്‍ട്ടിലൈസേഴ്‌സിന് കീഴില്‍ ഒമ്പത് പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത്. ഇവയെല്ലാം ചേര്‍ന്ന് 2020-21 കാലയളവില്‍ 1,071 കോടി രൂപയുടെ ലാഭം നേടിയിരുന്നു. ബ്രഗ്മപുത്ര വാലി ഫെര്‍ട്ടിലൈസെര്‍ കോര്‍പറേഷന്‍ മാത്രമാണ് നഷ്ടത്തില്‍ (138 കോടി) നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യവത്കരണത്തിലൂടെ അപ്രധാന മേഖലകളില്‍ നിന്നെല്ലാം പിന്മാറുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.