സ്വര്‍ണപ്പണി ഹൈടെക് ആകുന്നു; ഗുജറാത്തിലെ തട്ടാന്മാര്‍ക്ക് അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍

രാജ്‌കോട്ട് നഗരത്തിലെ തട്ടാന്മാരാണ് പ്രമുഖ സ്വര്‍ണാഭരണ ബ്രാന്‍ഡുകള്‍ക്ക് ഉല്‍പ്പാദനം നടത്തുന്നത്

Update: 2022-05-14 12:00 GMT

ഗുജറാത്തിലെ രാജ്‌കോട്ട് നഗരത്തില്‍ ആറ് ലക്ഷത്തില്‍ അധികം തട്ടാന്മാരാണ് ഇന്ത്യയിലെ പ്രമുഖ ജ്യുവലറികള്‍ക്ക് വേണ്ട ആഭരണങ്ങള്‍ നിര്‍മിക്കുന്നത്. ഇവര്‍ക്കായി അത്യാധുനിക ഉപകരണങ്ങള്‍ അടങ്ങിയ പൊതു ഫെസിലിറ്റേഷന്‍ കേന്ദ്രം സജ്ജീകരിച്ചിരിക്കുകയാണ് ജെംസ് ആന്റ് ജ്യുവലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍.

ചെറുകിട ആഭരണ നിര്‍മാണ യൂണിറ്റുകള്‍ക്ക് കുറഞ്ഞ ചെലവില്‍ സ്വര്‍ണാഭരണ രൂപകല്‍പനയും, നിര്‍മാണവും ഇതിലൂടെ സാധ്യമാകും. സ്വര്‍ണ പരിശുദ്ധി വിശകലനം ചെയ്യാനുള്ള ഉപകരണങ്ങള്‍, ലേസര്‍ സി എന്‍ സി മെഷീനുകള്‍, കംപ്യുട്ടര്‍ അധിഷ്ഠിത രൂപകല്‍പന, ലേസര്‍ മാര്‍കിങ്, സോള്‍ഡറിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്
രാജ്‌കോട്ട്, ജയ്പൂര്‍, കൊല്‍ക്കട്ട, മുംബൈ എന്നി പ്രധാനപെട്ട സ്വര്‍ണാഭരണ നിര്‍മാണ ക്‌ളസ്റ്ററുകളിലാണ് രാജ്യത്തെ അധികം ഉല്‍പാദനം നടക്കുന്നത്. അതില്‍ രാജ്‌കോട്ട് നഗരം ഡിസൈനര്‍ സ്വര്ണാഭരണങ്ങള്‍, ഫാന്‍സി, ഭാരം കുറഞ്ഞ ആഭരണങ്ങള്‍ എന്നിവയില്‍ പ്രശസ്തി നേടിയതാണ്. മൊത്തം ഉല്‍പാദനത്തിന്റെ 30 % കയറ്റുമതി ചെയ്യുകയാണ്.
രാജ്കോട്ടിലെ 15000 സ്വര്‍ണാഭരണ ഉല്‍പാദന യൂണിറ്റുകള്‍ ഒരു വര്ഷം 150 ടണ്‍ കൈകൊണ്ട് ആഭരണങ്ങള്‍ നിര്‍മിക്കുന്നുണ്ട് . 1000 ടണ്‍ വെള്ളിയാണ് ഈ ഉത്പാദന ഒരു മാസം ഉപയോഗ പെടുത്തുന്നത്. പശ്ചിമ ബംഗാളില്‍ നിന്ന് എത്തിയ തൊഴിലാളികളും യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Tags:    

Similar News