കൊച്ചിയില്‍ ഓഫീസ് തുറന്ന് ബ്രാന്‍ഡിംഗ് കമ്പനിയായ ഹെയ്‌ഡേ

ബ്രാന്‍ഡിംഗിനൊപ്പം സ്ട്രാറ്റജിക് കണ്‍സല്‍ട്ടിംഗിലാണ് കൊച്ചി ഓഫീസ് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുക

Update: 2023-11-10 09:25 GMT

ഹെയ്‌ഡേ ക്രിയേറ്റീവ് ഹെഡ് യോഗേഷ്, വിഷ്വല്‍ മീഡിയ ഹെഡ് ജോണ്‍ പോള്‍, സ്റ്റാര്‍ഷ് ഇന്‍ഫോടെക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബെന്‍സണ്‍ വര്‍ഗീസ്, ഇന്ത്യന്‍ ആഡ്ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ സിജോയ് വര്‍ഗീസ്, എക്‌സ്.ആര്‍ ഹൊറൈസണ്‍ സി.ഇ.ഒ ഡെന്‍സില്‍ ആന്റണി, സ്റ്റാര്‍ഷ് ഇന്‍ഫോടെക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെറിന്‍ ഡാനിയല്‍, ഫിസാറ്റ് മുന്‍ പി.ആര്‍.എം ജേക്കബ് പീറ്റര്‍ എന്നിവര്‍ ഉദ്ഘാടന വേളയില്‍

ബ്രാന്‍ഡിംഗ് കമ്പനിയായ ഹെയ്‌ഡേയുടെ കൊച്ചിയിലെ പുതിയ ഓഫീസ് നടനും ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ (I AM) ജനറല്‍ സെക്രട്ടറിയുമായ സിജോയ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. 2018ല്‍ തിരുവല്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹെയ്ഡേ ബ്രാന്‍ഡിംഗിന്റെ രണ്ടാമത്തെ ഓഫീസ് ആണ് കൊച്ചിയിലേത്. സ്റ്റാര്‍ഷ് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡിവിഷന്‍ ആയ ഹെയ്‌ഡേ കാക്കനാട് ചിറ്റേത്തുകരയില്‍ ഉള്ള മേത്തര്‍ എസ്പിറേന്‍ഷ്യയുടെ മൂന്നാം നിലയിലാണ് നിലവില്‍ പുതിയ ഓഫീസ് ആരംഭിച്ചിരിക്കുന്നത്.

ബ്രാന്‍ഡിംഗിനൊപ്പം സ്ട്രാറ്റജിക് കണ്‍സല്‍ട്ടിംഗിലാണ് കൊച്ചി ഓഫീസ് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുക. കോംപറ്റീഷന്‍ അല്ല കൊളാബറേഷന്‍ ആണ് ഇന്നത്തെ കാലത്തിന്റെ വിജയമെന്ന് ഓഫീസ് ഉദഘാടനം ചെയ്തുകൊണ്ട് സിജോയ് വര്‍ഗീസ് പറഞ്ഞു. കേരളത്തിലെ ചെറുകിട വ്യവസായങ്ങളെ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് ഒപ്പം കിടപിടിക്കാന്‍ ആവശ്യമായ ബ്രാന്‍ഡിംഗ് ആന്‍ഡ് സ്ട്രാറ്റജി നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനത്തിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിജയിച്ച നൂറു കണക്കിന് സംരംഭങ്ങളുടെ കഥകളും പറയാനുണ്ട്.

എന്റര്‍പ്രണര്‍ഷിപ് രംഗത്തെ സുസ്ഥിര വിജയത്തിനായി സ്ട്രാറ്റജിക് കണ്‍സല്‍ട്ടിംഗിലുള്ള കേരളത്തിലെ അപര്യാപ്തത നികത്തുകയാണ് ഹെയ്‌ഡേയുടെ ലക്ഷ്യമെന്ന് സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍റുമായ ബെന്‍സണ്‍ വര്‍ഗീസ് പറഞ്ഞു. ജെറിന്‍ ഡാനിയേല്‍ ആണ് മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍.


Tags:    

Similar News