ട്രാക്ടർ കയറ്റുമതി കൂടി;ആഭ്യന്തര വിപണി കുറഞ്ഞു!

ആഗസ്റ്റിൽ ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ചത് 1,05422 ട്രാക്ടറുകൾ.

Update:2021-09-13 16:48 IST

കർഷകരുടെ യന്ത്ര മിത്രമായ ട്രാക്ടറിന്റെ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.തുടർച്ചയായി മൂന്ന് മാസങ്ങളിൽ 10000കടന്നു. മൊത്തം ഉൽപാദനവും തുടർച്ചയായ രണ്ടാം മാസവും ഒരു ലക്ഷത്തിലധികം കവിഞ്ഞു.

എന്നാൽ ആഭ്യന്തര വിൽപന മുൻ വർഷങ്ങളെക്കാൾ കുറഞ്ഞു.
2021 ഓഗസ്റ്റിൽ, ട്രാക്ടർ ഉത്പാദനം ഇന്ത്യയിൽ 1,05,422 യൂണിറ്റായിരുന്നു.ഈ വർഷത്തെ ഏറ്റവും വലിയ ഉൽപ്പാദനം ആണ് നടന്നത്. ഈ കലണ്ടർ വർഷത്തിൽ ഇത് മൂന്നാം തവണയാണ് പ്രതിമാസ ട്രാക്ടർ ഉത്പാദനം ഒരു ലക്ഷം കവിയുന്നത്. ഇതിൽ ട്രാക്ടർ കയറ്റുമതി 11,760 യൂണിറ്റുകൾ ആയിരുന്നു., ഇത് ഈ വർഷത്തിലെ ഏറ്റവും ഉയർന്ന എണ്ണമാണ്.
ട്രാക്ടർ കയറ്റുമതി 2021 ൽ തുടർച്ചയായ മൂന്നാം മാസവും 10,000 യൂണിറ്റ് കടന്നു എന്നതും പ്രധാനപ്പെട്ട ഒരു കാര്യമാണ്.
2021 ഓഗസ്റ്റിൽ, മൊത്തം ആഭ്യന്തര വിൽപ്പന 53,721 യൂണിറ്റായി കുറഞ്ഞു, ആഗസ്റ്റ് 2020 ൽ 64,729 യൂണിറ്റുകളും ജൂലൈ 2021 ൽ 65,216 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വലിയ കുറവാണ് കാണിക്കുന്നത്.
ട്രാക്ടർ ആൻഡ് മെക്കാനൈസേഷൻ അസോസിയേഷൻ (TMA) നൽകിയ ഡാറ്റ അനുസരിച്ച് വർഷം തോറും 17 ശതമാനം ഇടിവും മാസം തോറും 17.6 ശതമാനം കുറവും ട്രാക്ടറി ന്റെ ആഭ്യന്തര വിപണിയിൽ ഉണ്ടാകുന്നതായി പറയുന്നു.
ഇന്ത്യയിലെ മികച്ച ട്രാക്ടർ നിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര (എം & എം) പറയുന്നത് വിളവെടുപ്പ് സീസണുമായി പൊരുത്തപ്പെടുന്ന ഉത്സവകാലം വരുന്നതിനാൽ വരും മാസങ്ങളിൽ കമ്പനി ശക്തമായ ഡിമാൻഡ് പ്രതീക്ഷിക്കുന്നു.
കോവിഡ് -19 ലോക്ക്ഡൗണിന് ശേഷം കഴിഞ്ഞ വർഷം ആവശ്യകത കുറഞ്ഞതിനാൽ 2021 ആഗസ്റ്റിലെ ട്രാക്ടർ വിൽപ്പന 2020ലെ വിൽപ്പനയുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് കമ്പനി പറഞ്ഞു. എന്നാൽ ഇപ്പോൾ കർഷകരുടെ അന്വേഷണങ്ങൾ കൂടുന്നുണ്ട്.കോവിഡും സർക്കാർ സബ്സിഡി കുറവും ആണ് ട്രാക്ടർ വ്യവസായത്തിൽ പ്രധാനമായി ഇടിവുണ്ടായത്.ചില സ്ഥലങ്ങളിലെ കാലാവസ്ഥ വ്യതിയാനവും ട്രാക്ടർ വ്യവസായത്തെ ബാധിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമ്മാതാവാണ് ഇന്ത്യ. ലോകത്ത് വിറ്റഴിക്കുന്ന ട്രാക്ടറുകളിൽ 100ൽ 30എണ്ണം ഇന്ത്യയുടേതാണ്.ലോകത്തിലെ 10 ട്രാക്ടർ നിർമ്മാതാക്കളിൽ 3പേർ ഇന്ത്യക്കാർ ആണ്.


Tags:    

Similar News