റെക്കോര്‍ഡ് കയറ്റുമതി നേടാന്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മേഖല 24.62 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നേടിയിരുന്നു

Update:2022-12-26 15:11 IST

2022-23 സാമ്പത്തക വര്‍ഷം ഇന്ത്യന്‍ ഫാര്‍മ കമ്പനികളുടെ കയറ്റുമതി റെക്കോര്‍ഡ് നിരക്കിലെത്തിയേക്കും. കയറ്റുമതി 27 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് വിലയിരുത്തല്‍. ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സ്‌പോര്‍ട്ട് കൗണ്‍സിലിലെ മുതിര്‍ന്ന അംഗത്തെ അധികരിച്ച്് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മേഖല 24.62 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നേടിയിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ഏപ്രില്‍-നവംബര്‍ കാലയളവില്‍ 16.57 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഫാര്‍മ കമ്പനികളുടെ കയറ്റുമതി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.3 ശതമാനത്തിന്റെ വര്‍ധവാണ് കയറ്റുമതിയില്‍ ഉണ്ടായത്. സാധാരണ രീതിയില്‍ കയറ്റുമതി ഉയരുന്നത് ജനുവരി-മാര്‍ച്ച് കാലയളവിലാണ്. വരുന്ന ഓരോ മാസവും 7-8 ശതമാനം വീതം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് ഫാര്‍മ കമ്പനികളുടെ അന്താരാഷ്ട്ര വിപണിയുടെ 51 ശതമാനവും യൂറോപ്പ്-യൂഎസ് സംഭാവനയാണ്. യൂറോപ്പിലേക്കുള്ള കയറ്റുമതി ഉയരുന്നത് മേഖലയ്ക്ക് ഗുണം ചെയ്യും. ആകെ കയറ്റുമതിയുടെ 67.5 ശതമാനവും യുഎസ്, കാനഡ, മെക്‌സികോ, യൂറോപ്പ്, ആഫ്രിക്ക എന്നീ മേഖലകളിലേക്കാണ്. അതേ സമയം നടപ്പ് സാമ്പത്തിക വര്‍ഷം ആഫ്രിക്ക, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി യതാക്രമം 1.6 ശതമാനം, 15 ശതമാനം എന്നിങ്ങനെ കുറഞ്ഞിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കറന്‍സികളുടെ മൂല്യം ഡോളറിനെതിരെ ഇടിഞ്ഞതാണ് ഈ മേഖലകളിലേക്കുള്ള കയറ്റുമതിയെ ബാധിച്ചത്.

Tags:    

Similar News