കയറ്റുമതിയില്‍ ഇന്ത്യന്‍ കുതിപ്പ്

2021 ജനുവരിയില്‍ രാജ്യത്തിന്റെ കയറ്റുമതി 5.37 ശതമാനം വര്‍ധിച്ച് 27.24 ബില്യണ്‍ യുഎസ് ഡോളറായി

Update:2021-02-02 12:26 IST

2021 ജനുവരിയില്‍ കയറ്റുമതി രംഗത്ത് നേട്ടവുമായി രാജ്യം. ജനുവരിയില്‍ രാജ്യത്തിന്റെ കയറ്റുമതി 5.37 ശതമാനം വര്‍ധിച്ച് 27.24 ബില്യണ്‍ യുഎസ് ഡോളറായി. വാണിജ്യ മന്ത്രാലയത്തിന്റെ താല്‍ക്കാലിക കണക്കുകള്‍ പ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ് മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ചയാണ് പ്രധാനമായും ഇതിന് കാരണമായത്. ഇറക്കുമതി രണ്ട് ശതമാനം ഉയര്‍ന്ന് 42 ബില്യണ്‍ യുഎസ് ഡോളറിലെത്തി. വ്യാപാര കമ്മി 14.75 ബില്യണ്‍ യുഎസ് ഡോളറായി.

ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ് എന്നിവയുടെ കയറ്റുമതി യഥാക്രമം 16.4 ശതമാനം (293 ദശലക്ഷം ഡോളര്‍), 19 ശതമാനം (1.16 ബില്യണ്‍ ഡോളര്‍) എന്നിവയായി വര്‍ധിച്ചു.


Tags:    

Similar News