ഫിന്‍ടെക് വ്യവസായം കടുത്ത പ്രതിസന്ധിലേക്കെന്ന് സൂചന; നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികള്‍

2022 ന്റെ ആദ്യ പകുതിയില്‍ 4.2 ബില്യണ്‍ ഡോളറിന്റെ ധനസമാഹരണമാണ് ഫിന്‍ടെക് വ്യവസായത്തിന് ഉണ്ടായത്

Update:2022-12-28 10:30 IST

image: @Canva

ഇന്ത്യയുടെ 50 ബില്യണ്‍ ഡോളറിന്റെ ഫിന്‍ടെക് വ്യവസായം (Fintech Industry) കര്‍ശനമായ നിയന്ത്രണത്തോടെയുള്ള പരിശോധനയുടെയും കുറഞ്ഞ പണലഭ്യതയുടെയും രൂപത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബെയിന്‍ ആന്‍ഡ് കമ്പനിയുടെ പങ്കാളി രാകേഷ് പോഴത്ത് പറഞ്ഞു. ഇത് അടുത്ത വര്‍ഷം ചില കമ്പനികളുടെ മൂലധനച്ചെലവ് ഉയരുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപകര്‍ നോക്കുന്നത് യഥാര്‍ത്ഥ ധനസമ്പാദന സംഖ്യകളിലേക്കാണ്. ഇടപാടുകാരുടെ എണ്ണത്തിലും വായ്പാ തുകയും കണക്കിലെടുത്ത് വളര്‍ച്ചാ സംഖ്യകളേക്കാള്‍ യഥാര്‍ത്ഥ ധനസമ്പാദനത്തിലാണ് നിക്ഷേപകര്‍ ശ്രദ്ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നത് തുടരുന്നതിനായി ബാങ്കിംഗ് ഇതര കമ്പനികളാകാന്‍ ഫിന്‍ടെക് സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നതിനാല്‍ ഇത് അടുത്ത വര്‍ഷം ഇത്തരത്തിലുള്ള  ചെറിയ സ്ഥാപനങ്ങള്‍ക്ക് മൂലധനച്ചെലവ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമായും വായ്പകളിലൂടെയും മറ്റ് പണം ഇടപാടുകളിലൂടെയും 2000 മുതല്‍ ഇന്ത്യന്‍ ഫിന്‍ടെക്ക് കമ്പനികള്‍ ഏകദേശം 35 ബില്യണ്‍ ഡോളര്‍ തുക സ്വന്തമാക്കി. അതില്‍ ഏകദേശം 10 ബില്യണ്‍ ഡോളര്‍ 2021 ല്‍ സമാഹരിച്ചതായി അദ്ദേഹം പറയുന്നു. 2022 ന്റെ ആദ്യ പകുതിയില്‍ 4.2 ബില്യണ്‍ ഡോളറിന്റെ ധനസമാഹരണമാണ് ഉണ്ടായത്. ഈ വര്‍ഷം ഫിന്‍ടെക് മേഖലയിലെ തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രക്രിയകള്‍ ശക്തമാക്കിയതായും രാകേഷ് പോഴത്ത് പറഞ്ഞു.

Tags:    

Similar News