ആദ്യ സ്വകാര്യ സ്വര്‍ണഖനി പ്രവര്‍ത്തന സജ്ജമാകുന്നു, ഓഹരിയും തിളക്കത്തില്‍
ആന്ധ്രയില്‍ ജോന്നാഗിരിയിലാണ് ഡെക്കാന്‍ ഗോള്‍ഡ് മൈന്‍സ് ഖനനം നടത്തുന്നത്;
ഇന്ത്യയിലെ ഏക ലിസ്റ്റഡ് സ്വര്‍ണ ഖനന, പര്യവേക്ഷണ കമ്പനിയുമായ ഡെക്കാന്‍ ഗോള്‍ഡ് മൈന്‍സ് ഖനനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ ഓഹരിയില്‍ മുന്നേറ്റം. ഓഹരി വില രണ്ട് ദിവസം കൊണ്ട് 91 രൂപയില്‍ നിന്ന് 100.29 രൂപയായി. ഇന്നും നാല് ശതമാനം ഉയര്‍ന്നാണ് ഓഹരി വ്യാപാരം നടത്തുന്നത്.
ജിയോ മൈസൂര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആന്ധ്രയിലെ ജോന്നാഗിരിയില്‍ ഖനി വികസിപ്പിക്കുന്നത്. ഈ കമ്പനിയില്‍ ഡെക്കാന്‍ ഗോള്‍ഡ് മൈന്‍സിന് 40% ഓഹരി പങ്കാളിത്തമുണ്ട് (മൊത്തം നിക്ഷേപം 28.50 കോടി രൂപ). നിലവില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സ്വര്‍ണ ഉത്പാദനം നടത്തുന്നുണ്ട്. 2024 ഡിസംബറില്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. ഇപ്പോള്‍ മാസം 1 കിലോ സ്വര്‍ണം ഉത്പാദിപ്പിക്കുന്നുണ്ട്. പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ പ്രതിമാസം 750 കിലോ സ്വര്‍ണം ഉത്പാദിപ്പിക്കാന്‍ കഴിയും.