സോഫ്റ്റ്വെയര്‍ വിപണി വളര്‍ച്ചാ പാത വിട്ടില്ല

Update: 2019-12-07 11:39 GMT

വ്യവസായ മാന്ദ്യത്തിന്റെയും ജിഡിപി നിരക്കു കുറയുന്നതിന്റെയും അസ്വാസ്ഥ്യങ്ങള്‍ക്കിടെയും വളര്‍ച്ച രേഖപ്പെടുത്തി രാജ്യത്തെ സോഫ്റ്റ്വെയര്‍ വിപണി. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ വിപണി മികച്ച പ്രകടനം കാഴ്ച്ചവച്ചെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്‍ (ഐഡിസി) വ്യക്തമാക്കി.

ജനുവരി-ജൂണ്‍ കാലയളവില്‍ 12.4 ശതമാനം വളര്‍ച്ച കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെയപേക്ഷിച്ച് സോഫ്റ്റ് വെയര്‍ വിപണിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഐഡിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 2018 നും 2023 ഇടയില്‍ ഇന്ത്യയുടെ സോഫ്റ്റ് വെയര്‍ വിപണിയുടെ  വാര്‍ഷിക വളര്‍ച്ച 14.1 ശതമാനം നിരക്കിലായിരുന്നു (സിഎജിആര്‍).

അടുത്ത  18-24 മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഇതിലും മുകളിലേക്കാകുമെന്നാണ് വിലയിരുത്തല്‍.അതേസമയം ജീവനക്കാരുടെ നൈപുണ്യ വര്‍ദ്ധന കൂട്ടാനുള്ള നടപടികളും കൂടുതലായുണ്ടാകുമെന്ന് ഐഡിസി ഇന്ത്യയിലെ എന്റര്‍പ്രൈസ് സോഫ്റ്റ് വെയര്‍  മാര്‍ക്കറ്റ് അനലിസ്റ്റ് മൊഹ്സിന്‍ ബെയ്ഗ് പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News