ഇന്‍ഡിഗോ ജീവനക്കാരുടെ വേതനം 25 % കുറയ്ക്കുന്നു

Update: 2020-03-19 12:30 GMT

ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ക്ക് 25 ശതമാനത്തോളം ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് സിഇഒ റോനോ ജോയ് ദത്ത പ്രഖ്യാപിച്ചു. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതാണ് കാരണം. ഇ-മെയിലില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ജീവനക്കാര്‍ക്ക് കൈമാറിയിട്ടുണ്ട്.

കൂടുതല്‍ ജീവനക്കാരുള്ള ബാന്‍ഡ്-എ, ബി എന്നീ വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തില്‍ കുറവുവരുത്തില്ല. സിഇഒയുടെ ശമ്പളത്തില്‍ 25 ശതമാനം കുറവുണ്ടാകും. സീനിയര്‍ വൈസ് പ്രസിഡന്റ് മുതല്‍ മുകളിലുള്ളവരുടെ ശമ്പളം 20 ശതമാനമാണ് കുറയ്ക്കുക. വൈസ് പ്രസിഡന്റ്, കോക്പിറ്റ് ക്രു എന്നിവര്‍ക്ക് 15 ശതമാനവും അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ബാന്‍ഡ്-ഡി വിഭാഗങ്ങളിലുള്ളവര്‍ക്ക് 10 ശതമാനവും സി-ബാന്‍ഡിലുള്ളവര്‍ക്ക് അഞ്ച് ശതമാനവുമാകും ശമ്പളത്തില്‍ കുറവു വരുത്തുക.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ അഞ്ച് ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നതായുള്ള വിവരവും പുറത്തുവന്നു. പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂവിന്റെയും അലവന്‍സുകള്‍ പിന്‍വലിക്കുന്ന കാര്യവും പരിഗണിച്ചുവരുന്നതായാണ് സൂചന.ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി 100 ഓളം കരരാറിലുള്ള പൈലറ്റുമാരെ ഒഴിവാക്കാനും തീരുമാനിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News