വിമാനയാത്രയ്ക്ക് ഇനി ചെലവേറും: പുതിയ ചാര്‍ജുമായി എയര്‍ലൈന്‍ കമ്പനികള്‍

വ്യോമയാന ഇന്ധന വില വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ചെലവ് സമ്മര്‍ദ്ദം കൂട്ടി

Update:2023-10-06 17:09 IST

Photo credit: www.facebook.com/goindigo.in

വ്യോമയാന ഇന്ധനത്തിന്റെ (എ.ടി.എഫ്) വില വര്‍ധിച്ചതിനാല്‍ എല്ലാ യാത്രകള്‍ക്കും 300 രൂപ മുതല്‍ 1,000 രൂപ വരെ ദൂരം അടിസ്ഥാനമാക്കിയുള്ള 'ഇന്ധന നിരക്ക്' ഈടാക്കി ആഭ്യന്തര വിമാന കമ്പനിയായ ഇന്‍ഡിഗോ. ആഭ്യന്തര, അന്തര്‍ദ്ദേശീയ റൂട്ടുകളില്‍ ഇന്ധന ചാര്‍ജ് ഏര്‍പ്പെടുത്തി. ഈ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു.

സ്പൈസ് ജെറ്റും ഇന്ധന നിരക്ക് ഈടാക്കിയേക്കുമെന്നാണ് സൂചന. വര്‍ധിച്ചുവരുന്ന വ്യോമയാന ഇന്ധന വിലയും രൂപയുടെ മൂല്യത്തകര്‍ച്ചയും കാരണം ചെലവ് സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനാല്‍ മറ്റ് എയര്‍ലൈനുകളും ഇത് പിന്തുടരാന്‍ സാധ്യതയുണ്ട്.

നിരക്കുകള്‍ ഇങ്ങനെ

ഇന്‍ഡിഗോ 500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സെക്ടറുകള്‍ക്ക് 300 രൂപ ഇന്ധന നിരക്ക് ഈടാക്കും. 501-1000 കിലോമീറ്ററിന് 400 രൂപയും 1,001-1,500 കിലോമീറ്ററിന് 550 രൂപയും 1,501-2,501 കിലോമീറ്ററിന് 650 രൂപ;യും 2,501-3,500 കിലോമീറ്ററിന് 800 രൂപയും 3,501 കിലോമീറ്ററിനും അതിനുമുകളിലും 1,000 രൂപയും ഇന്ധന നിരക്ക് ഈടാക്കുമെന്ന് കമ്പനി അറിയിച്ചു.

വ്യോമയാന ഇന്ധനത്തില്‍ എക്‌സൈസ് ഇളവുകള്‍ക്കായി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വളരെക്കാലമായി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടും ഫലമുണ്ടായില്ല. നിരവധി സംസ്ഥാനങ്ങള്‍ വ്യോമയാന ഇന്ധനത്തില്‍ മൂല്യവര്‍ധിത നികുതി (VAT) വെട്ടിക്കുറച്ചിട്ടും ചില സംസ്ഥാനങ്ങളിലെ നികുതി ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുകയാണ്.

Tags:    

Similar News