അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ വ്യവസായപാർക്ക് വരുന്നു

Update: 2020-01-16 11:56 GMT

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വ്യവസായ പ്രോത്സാഹന പദ്ധതികളുടെ ചുവട് പിടിച്ച് അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഫെബ്രുവരി ആദ്യ വാരം കൂത്താട്ടുകുളത്ത് പ്രവർത്തനം ആരംഭിക്കും .2017 ൽ ഈസി ഓഫ്‌ ഡൂയിങ് ബിസിനസ്സ് ന്റെ ഭാഗമായി സ്വകാര്യപാർക്കുകൾ ആരംഭിക്കാൻ അനുമതി നൽകിയിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് 13 ഏക്കർ സ്ഥലത്ത് 2 ലക്ഷം സ്‌ക്വയർ ഫീറ്റ് ബിൽഡിംഗാണ് ചെറുകിട വ്യവസായങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. 2014 മുതൽ കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായമേഖലയിൽ സംരംഭകത്വ വികസന പ്രവർത്തനങ്ങളുമായി സംസ്ഥാനത്തിനാകെ മാതൃകയായി മാറിയ അഗ്രോപാർക്കാണ് സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്കിന്റെ പ്രമോട്ടേർഴ്‌സ്.

50 ചെറുകിട കന്പനികൾക്ക് പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് അഗ്രോപാർക്ക് വ്യവസായ പാർക്കിലുള്ളത്. വ്യവസായങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കാന്റീൻ & ഹോസ്റ്റൽ സൗകര്യങ്ങൾ, ബോർഡ് റൂം, സെമിനാർ ഹാൾ, ജനറേറ്റർ ബാക്ക് അപ്പ് എന്നിവയ്‌ക്കൊപ്പം ലൈസൻസിംഗ് ഹെൽപ് ഡെസ്‌ക്, സ്റ്റാഫ് റിക്രൂട്ടിംഗ് സെൽ, കന്പനി രെജിസ്‌ട്രേഷൻ സൗകര്യം, മാർക്കറ്റിങ്, എക്സിബിഷൻ സൗകര്യം എന്നിവയും ലഭ്യമാകും.

വ്യവസായങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് ലോൺ സൗകര്യവും അതിനാവശ്യമായ രേഖകൾ തയാറാക്കി നൽകുന്നതിനുള്ള സഹായവും ക്രീയേറ്റീവ് ഏഞ്ചൽസ് നിക്ഷേപ പ്ലാറ്റ്ഫോമിലൂടെ തദ്ദേശീയരായ ഇൻവെസ്റ്റർമാരുടെ വ്യാവസായിക നിക്ഷേപങ്ങളും സംരംഭകർക്ക് ലഭിക്കും. സംരംഭകർക്ക് താങ്ങാവുന്ന നിരക്കിലുള്ള വാടക നിരക്കുകളാണ് വ്യവസായപാർക്കിലുള്ളത്.

സുസ്ഥിര വ്യവസായ ആവാസ വ്യവസ്ഥ

കേരളത്തിൽ രൂപപ്പെടുന്ന സുസ്ഥിര വ്യാവസായിക വളർച്ചക്ക് വിഘാതം നിൽക്കുന്ന ഏറ്റവും വലിയ പ്രതിബന്ധം വ്യവസായ പാർക്കുകളിലെ സ്ഥല ലഭ്യതക്കുറവാണ്. ടി കുറവ് പരിഹരിക്കാൻ സ്വകാര്യ മേഖലയിൽ സംസ്ഥാനത്തെ ആദ്യത്തെ ചെറുകിട വ്യവസായ പാർക്ക് പ്രവർത്തനം ആരംഭിക്കുകയാണ്. അഗ്രോപാർക്കിന്റെ ചെറുകിട വ്യവസായപാർക്കിൽ ചെറുകിട വ്യവസായങ്ങളുടെ വളർച്ചക്കും വികസനത്തിനും ഉതകുന്ന സുസ്ഥിര വ്യവസായ ആവാസ വ്യവസ്ഥയാണ് ഒരുക്കുന്നത്. ഇത് പരസ്‌പരം പങ്കുവയ്‌ക്കുന്നതിനും കൂട്ടായിവളരുന്നതിനും സംരംഭകരെ പ്രാപ്തനാക്കും.

ബുക്കിങ്ങിന് 04852242310, 9495594199

Similar News