ഉയര്‍ന്നുപറക്കാന്‍ ആകാശ, ചിത്രങ്ങള്‍ പുറത്തുവിട്ട് ജുന്‍ജുന്‍വാലയുടെ വിമാനക്കമ്പനി

ജൂലൈയില്‍ ആദ്യവിമാനം ലോഞ്ച് ചെയ്യും

Update:2022-05-24 16:17 IST

എയ്സ് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ആകാശ എയര്‍ക്രാഫ്റ്റ്  ജൂലൈയില്‍ ലോഞ്ച് ഉറപ്പിച്ചു. തിങ്കളാഴ്ച പോര്‍ട്ട്ലാന്‍ഡിലെ ബോയിംഗ് ഉല്‍പാദന കേന്ദ്രത്തില്‍ നിന്ന് ഡെലിവറിക്ക് തയ്യാറെടുക്കുമ്പോള്‍ അതിന്റെ വിമാനത്തിന്റെ 'ഫസ്റ്റ് ലുക്ക്' കമ്പനി ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ചിത്രങ്ങള്‍ പങ്കുവച്ചതോടെ വിമാനത്തിന്റെ ലുക്ക് സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ഓറഞ്ച് നിറത്തിലെ ഷെയ്ഡുകളില്‍ ബജറ്റ് വിമാനത്തിന്റെ ലുക്കോടെയുള്ള ആകാശയ്ക്ക് സ്‌പെഷല്‍ കാരിയേഴ്‌സ് ഉണ്ടോ എന്നത് പുറത്തുവിട്ടിട്ടില്ല. ജുന്‍ജുന്‍വാലയുടെ (Jhunjhunwala) ഉടമസ്ഥതയാണ് ആകാശ എയര്‍ക്രാഫ്റ്റിനെ ഇത്രയേറെ ശ്രദ്ധേയമാക്കുന്നത്.
ആകാശയുടെ തലപ്പത്ത് പ്രമുഖ എയര്‍ലൈന്‍സുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന വ്യക്തികളെയാണ് നിയമിച്ചിട്ടുള്ളത്. ചീഫ് എക്സിക്യൂട്ടീവ് വിനയ് ഡൂബെ ഇക്കഴിഞ്ഞിടെ അറിയിച്ചത് ബജറ്റ് എയര്‍ലൈന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 72 വിമാനങ്ങള്‍ സ്വന്തമാക്കുമെന്നാണ്.
ഇന്‍ഡിഗോ (Indigo), സ്പൈസ് ജെറ്റ് (Spicejet) തുടങ്ങിയ മറ്റ് ഇന്ത്യന്‍ എയര്‍ലൈനുകളുമായി മത്സരിക്കുന്ന ആകാശ എയര്‍, ഇക്കഴിഞ്ഞ നവംബറില്‍, ഏകദേശം 9 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 72 ബോയിംഗ് 737 മാക്സ് ജെറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി 2022 ഒക്ടോബറിലാണ് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്ന് ആകാശ എയറിന് പ്രാഥമിക അനുമതി ലഭിച്ചത്.
ജീവനക്കാര്‍ക്ക് സ്റ്റോക്ക് ഓപ്ഷനുകള്‍ നല്‍കാന്‍ ആകാശാ പദ്ധതി ലക്ഷ്യമിടുന്നത് 'ഇന്ത്യയിലെ മിക്ക എയര്‍ലൈനുകളേക്കാളും വളരെ വലുതായിരിക്കും, കൂടാതെ ചില ടെക് സ്റ്റാര്‍ട്ടപ്പുകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ജീവനക്കാരുടെ ഓഹരി ഉടമസ്ഥാവകാശ പദ്ധതികള്‍ കമ്പനി പ്രഖ്യാപിക്കും' ഡുബെ പറഞ്ഞു. എന്നിരുന്നാലും, എയര്‍ ക്രൂവിനോ സാധാരണ പൈലറ്റുമാര്‍ക്കോ സ്റ്റോക്ക് ഓപ്ഷനുകള്‍ നല്‍കില്ല.

Tags:    

Similar News