ജിയോമാർട്ടിലെ സാധനങ്ങൾ വാട്ട്സ്ആപ്പ് വഴി വാങ്ങാൻ നിങ്ങൾക്ക് അവസരമൊരുങ്ങുന്നു

Update: 2021-01-18 05:11 GMT

ജിയോമാർട്ട് സംയോജനം പ്രധാനമായും വാട്ട്‌സ്ആപ്പ് ചാറ്റുകൾക്കായി ഒരു റീട്ടെയിൽ സംവിധാനം കൂടി ചേർക്കും. പേയ്‌മെന്റുകൾ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ ലഭ്യമായതിനാൽ ഇത് കൂടുതൽ സൗകര്യപ്രദമാകും. ഇതോടെ ചാറ്റുകൾ, റീട്ടെയിൽ, പേയ്‌മെന്റുകൾ എന്നിവയെല്ലാം ഒരേ ഇന്റർഫേസിൽ സംയോജിപ്പിക്കാനാകും.

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് തങ്ങളുടെ ഇ-കൊമേഴ്‌സ് അപ്പായ ജിയോമാർട്ടിനെ വാട്ട്‌സ്ആപ്പിൽ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നതായി റിപോർട്ടുകൾ. ആറു മാസത്തിനുള്ളിൽ ഈ പദ്ധതി നടക്കാൻ സാധ്യതയുണ്ടെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.
ഇത്തരമൊരു നീക്കത്തിലൂടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് ആപ്പിന്റെ 400 മില്യൺ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പിൽ കൂടി തന്നെ സാധനങ്ങൾ വാങ്ങാൻ കഴിയും.

ഈ പദ്ധതിയെ കുറിച്ച് അറിവുള്ള, പേരു വെളിപ്പെടുത്താത്ത രണ്ടു ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പത്രം ഈ റിപ്പോർട്ട് നൽകിയത്.

ഈ നീക്കത്തിലൂടെ ഇന്ത്യയുടെ അതിവേഗം വളരുന്ന ഓൺലൈൻ റീട്ടെയിൽ വിപണിയിൽ ഇപ്പോൾ ആധിപത്യമുള്ള ആമസോണിനും ഫ്ലിപ്കാർട്ടിനും കടിഞ്ഞാടിടാൻ ജിയോമാർട്ട് വഴി റിലയൻസ് റീടൈലിനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ നീക്കത്തിലൂടെ 2025-ഓടെ 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്ന ഇന്ത്യയുടെ റീട്ടെയിൽ വിപണിയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാൻ അംബാനി ശ്രമിക്കുന്നു. റിലയൻസ് ഇതിനോടകം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഓഫ്‌ലൈൻ റീടൈലറായി മാറി കഴിഞ്ഞിട്ടുണ്ട്.

ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി റിലയൻസ് റീട്ടെയിൽ വാട്ട്‌സ്ആപ്പുമായി ഏപ്രിലിൽ ഒരു കരാറിൽ ഒപ്പുവെച്ച് ഒരു മാസത്തിനുശേഷം 200 നഗരങ്ങളിലും പട്ടണങ്ങളിലും ജിയോമാർട്ട് ആരംഭിച്ചു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ യൂണിറ്റ് ജിയോ പ്ലാറ്റ്ഫോമിന്റ്റെ 9.9 ശതമാനം ഓഹരി 5.7 ബില്യൺ ഡോളറിനാണ് ഫേസ്ബുക്ക് വാങ്ങിയത്.

ജിയോമാർട്ട് സംയോജനം പ്രധാനമായും വാട്ട്‌സ്ആപ്പ് ചാറ്റുകൾക്കായി ഒരു റീട്ടെയിൽ സംവിധാനം കൂടി ചേർക്കും. പേയ്‌മെന്റുകൾ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ ലഭ്യമായതിനാൽ ഇത് കൂടുതൽ സൗകര്യപ്രദമാകും. ഇതോടെ ചാറ്റുകൾ, റീട്ടെയിൽ, പേയ്‌മെന്റുകൾ എന്നിവയെല്ലാം ഒരേ ഇന്റർഫേസിൽ സംയോജിപ്പിക്കാനാകും.

ഇത് കൂടാതെ റിലയൻസ് റീട്ടെയിൽ അതിന്റെ പ്ലാറ്റ്‌ഫോമിൽ പ്രാദേശിക കിരാന സ്റ്റോറുകളെയും ചേർക്കുന്നു. ഒരു ഉപഭോക്താവ് ജിയോമാർട്ട് ആപ്പ് ഉപയോഗിച്ച് ഓർഡർ ചെയ്യുമ്പോൾ ഉപയോക്താവിനെ അടുത്തുള്ള കിരാന സ്റ്റോറിലേക്ക് മാപ്പ് ചെയ്യുന്നു. ഇതിൽ വിതരണം നടത്തുന്നത് കിരാന ഷോപ്പ് അല്ലെങ്കിൽ റിലയൻസിന്റെ ലോജിസ്റ്റിക് വിഭാഗമായ ഗ്രാബ് ആണ്. കിരാന സ്റ്റോറിന് വില്പനയുടെ ഒരു കമ്മീഷൻ ലഭിക്കുന്നു.

കിരാനകളെ പോയിന്റ് ഓഫ് സെയിൽ മെഷീൻ വഴി സാധനങ്ങൾ വാങ്ങാൻ സഹായിക്കുക കൂടാതെ ഫിനാൻസിംഗ്, ഇൻവെന്ററി മാനേജ്മെന്റ്, ടാക്സ് റിട്ടേൺ ഫയലിംഗ് സേവനങ്ങൾ എന്നിവയും റിലയൻസ് വാഗ്‌ദാനം ചെയ്യുന്നു.

അടിസ്ഥാനപരമായി ഉപയോക്താക്കളെ വാട്ട്‌സ്ആപ്പിനുള്ളിൽ കൂടുതൽ സമയം നിലനിർത്തുക എന്നതാണ് ആശയം. ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (എപിഐ) ഇതിന് സഹായിക്കുന്നു.

വാട്‌സ്ആപ്പ് ബിസിനസ് ആപ്പിന് അതിന്റേതായ ഇൻവെന്ററി മാനേജുമെന്റ് സവിശേഷതയുണ്ട്. ഒരു കാറ്റലോഗ് സൃഷ്ടിച്ച് ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനും പങ്കിടാനും ബിസിനസ്സുകളെ അനുവദിക്കുന്നു. ബിസിനസ്സ് പ്രൊഫൈലിൽ ഈ കാറ്റലോഗ് പ്രദർശിപ്പിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി ചേർന്ന് 20 മില്യൺ ഉപയോക്താക്കൾക്ക് ലഭ്യമായ വാട്ട്‌സ്ആപ്പ് പേയ്‌മെന്റ് നവംബറിലാണ് ആരംഭിച്ചത്.


Tags:    

Similar News