റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1027 കോടി രൂപ
യുക്രെയ്‌നില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനായി ഇടപെടും
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1027 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പ്രളയത്തില്‍ തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനായി 90 കോടി നീക്കി വയ്ക്കും. കൂടാതെ, അര്‍ബുദ രോഗങ്ങള്‍ വര്‍ധിച്ചവരുന്ന സാഹചര്യത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 427 കോടി, കൊച്ചി ക്യാന്‍സര്‍ സെന്ററിന് 14.5 കോടി, തിരുവനന്തപുരം ആര്‍.സി.സിക്ക് 81 കോടി എന്നിവയും അനുവദിക്കും. സാമൂഹിക പങ്കാളിത്തത്തോടെ അര്‍ബുദ ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പാലിയേറ്റീവ് രംഗത്തെ വിവിധ പദ്ധതികള്‍ക്കായി 5 കോടി രൂപയാണ് നീക്കിവച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പഠനം മുടങ്ങി യുക്രെയ്‌നില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി 10 കോടി രൂപ മാറ്റിവയ്ക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. ഈ പ്രവര്‍ത്തനങ്ങള്‍ നോര്‍ക്കയുടെ പ്രത്യേക സെല്‍ ഏകോപിപ്പിക്കും.