വാക്സിന്‍ ഉല്‍പ്പാദന മേഖലയിലേക്ക് കമ്പനികള്‍ക്ക് കടന്ന് വരാം; ആനുകൂല്യങ്ങള്‍ ഇവയാണ്

തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് ഉൽപാദന യൂണിറ്റ്.

Update:2021-09-10 15:00 IST

തിരുവനന്തപുരത്ത് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ സംസ്ഥാന ഗവൺമെൻറ് ആരംഭിക്കുന്ന വാക്സിൻ ഉൽപ്പാദന യൂണിറ്റിലേക്ക് ഈ രംഗത്ത് സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു കമ്പനിക്ക് കടന്നുവരാം. സർക്കാർ നിയോഗിച്ച പ്രത്യേക കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും പ്രവേശനം നൽകുന്നത്.

ലൈഫ് സയൻസ് പാർക്കിലെ 85,000 ചതുരശ്രഅടി കെട്ടിടത്തിലാണ് വാക്സിൻ യൂണിറ്റ് സ്ഥാപിക്കുന്നത്. ഇവിടെ തെരഞ്ഞെടുക്കപ്പെട്ട ഓരോ കമ്പനിക്കും ലീസ് പ്രീമിയത്തിന്റെ 50 ശതമാനം സബ്സിഡിയോടെ ഭൂമി പാട്ടത്തിനു നൽകും.

കൂടുതൽ ആനുകൂല്യങ്ങൾ എന്തൊക്കെ?

പാട്ട കരാർ രജിസ്റ്റർ ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും. സംസ്ഥാന സർക്കാരിന്റെ ധനകാര്യ സ്ഥാപനങ്ങൾ വഴി വായ്പ അനുവദിക്കും. 20 വർഷത്തെ തിരിച്ചടവ് നിശ്ചയിച്ചയിച്ചായിരിക്കും ക്കും വായ്പ അനുവദിക്കുന്നത്

വാക്‌സിൻ ഉൽപ്പാദന യൂണിറ്റിനുള്ള വായ്പാപരിധി 30 കോടിയും ഫില്ലിംഗ് ആൻഡ് ഫിനിഷിംഗ് യൂണിറ്റിനുള്ള വായ്പ പരിധി 20 കോടിയും ആയിരിക്കും ഉപകരണങ്ങൾക്കും യന്ത്രങ്ങൾക്കും ഉൾപ്പെടെ 30 ശതമാനം സബ്സിഡി അനുവദിച്ചിട്ടുണ്ട്.

വാക്‌സിൻ ഉൽപ്പാദന യൂണിറ്റിന് അഞ്ച് കോടി രൂപയും ഫില്ലിംഗ് ആൻഡ് ഫിനിഷിംഗ് യൂണിറ്റിന് ഒരു കോടി രൂപയും നൽകും യൂണിറ്റിലെ പൊതുവായ കാര്യങ്ങൾ ചുമതല കെഎസ്ഐഡിസിക്കാണ്.

ഏതൊരു അസുഖത്തിന്റെയും വാക്‌സിൻ ഇവിടെ വരുന്ന കമ്പനികൾക്ക് ഉൽപ്പാദിപ്പിക്കാം. അത് കമ്പനികളാണ് തീരുമാനിക്കേണ്ടത്. പ്രധാനമായും ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള പന്ത്രണ്ടോളം കമ്പനികൾ ആണ് ഇപ്പോൾ വാക്‌സിൻ രംഗത്തുള്ളത്.

75ഏക്കർ സ്ഥലമാണ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്. 35ഏക്കറിലധികം സ്ഥലം ഇപ്പോൾ ഒഴിഞ്ഞു കിടപ്പുണ്ട്. വാക്‌സിൻ തുടങ്ങാൻ 25ഏക്കറിലധികം സ്ഥലം വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്.

Tags:    

Similar News