കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സിന്റെ വരുമാനം 87% ഉയര്‍ന്നു
2.15 കോടി രൂപ ലാഭം
സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സുസ്ഥിര അക്വാകള്‍ച്ചര്‍ കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്ര ലിമിറ്റഡ് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 2.15 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 99.15 ലക്ഷമായിരുന്നു ലാഭം. 116.44 ശതമാനം വര്‍ധന.
ഇക്കാലയളവില്‍ വരുമാനം 11.19 കോടി രൂപയില്‍ നിന്ന് 20.95 കോടി രൂപയായി. നികുതി, പലിശ എന്നിവയ്ക്കു മുമ്പുള്ള ലാഭം(EBITDA) 3.78 കോടി രൂപയാണ്. 87.13 ശതമാനം വര്‍ധന.
ഓഹരി നേട്ടത്തില്‍
തിങ്കളാഴ്ച പ്രവര്‍ത്തന ഫലം വന്നതിനു ശേഷം നേട്ടത്തില്‍ തുടരുന്ന ഓഹരി ഇന്ന് നേരിയ നേട്ടത്തോടെ (0.075%) 133.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഓഹരിയുടെ നേട്ടം 33.87 ശതമാനമാണ്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 67.90 ശതമാനവും നേട്ടമുണ്ടാക്കി.