ആന്റിബയോട്ടിക്ക് രഹിത മത്സ്യകൃഷി; ആറ്റംസുമായി കൈകോര്‍ത്ത് കിംഗ്സ് ഇന്‍ഫ്ര

ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ ആന്റിബയോട്ടിക്കുകളുടെ സാന്നിദ്ധ്യം പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന സമീപനം ഗുണനിലവാരത്തിന്റെ പ്രാഥമിക മാനദണ്ഡങ്ങളിലൊന്നായി വരും

Update:2023-01-16 15:03 IST

image: @canva

ആന്റിബയോട്ടിക്-രഹിത സുസ്ഥിര മത്സ്യകൃഷി കൃഷിയുടെ വികസനത്തിനായി കിംഗ് ഇന്‍ഫ്ര വെഞ്ചേഴ്സ് കാനഡ ആസ്ഥാനമായുള്ള ആറ്റംസ് ഗ്രൂപ്പുമായി കൈകോര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് മത്സ്യകൃഷി, മത്സ്യ സംസ്‌ക്കരണം, മത്സ്യോല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര വിപണനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് ഇന്‍ഫ്ര, ആറ്റംസ് കമ്പിനയുമായി ധാരണപത്രത്തില്‍ ഒപ്പു വെച്ചു.

ഇതോടെ മത്സ്യകൃഷി മേഖലയില്‍ ഉപയോഗിക്കുന്ന ആറ്റംസിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനുള്ള അവകാശം കിംഗ്സ് ഇന്‍ഫ്രക്കും അവരുടെ ഉപസ്ഥാപനമായ SISTA360 ക്കും ആയിരിക്കും. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആന്റിബയോട്ടിക്കില്ലാത്ത മത്സ്യകൃഷി ഉല്‍പ്പന്നങ്ങക്ക് ആഗോള വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മത്സ്യകൃഷിയടക്കമുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ ആന്റിബയോട്ടിക്കുകളുടെ സാന്നിദ്ധ്യം പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന സമീപനം ഗുണനിലവാരത്തിന്റെ പ്രാഥമിക മാനദണ്ഡങ്ങളിലൊന്നായി നടപ്പിലാകും. അതിനാല്‍ അവ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ഭക്ഷ്യസംസ്‌ക്കരണത്തിലും, കയറ്റുമതിയിലും ഏര്‍പ്പെട്ടിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.

Tags:    

Similar News