അന്താരാഷ്ട്ര വനിതാ ദിനം; കൊച്ചിയിലെ വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്കില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ഔട്ടിംഗ് ദിനം

വനിതാ ദിന പരിപാടിയുടെ ഭാഗമായി, വണ്ടര്‍ലാ വണ്‍ + വണ്‍ ഓഫര്‍

Update: 2022-03-04 11:24 GMT

അന്താരാഷ്ട്ര വനിതാ ദിനത്തില്‍, അമ്യൂസ്മെന്റ് പാര്‍ക്കില്‍ സ്ത്രീകള്‍ക്ക് ഉല്ലാസയാത്ര നടത്താന്‍ വണ്ടര്‍ലാ കൊച്ചി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു.

1,049 രൂപ (ജിഎസ്ടി ഉള്‍പ്പെടെ) വിലയുള്ള വണ്ടര്‍ലാ പ്രവേശന ടിക്കറ്റിന് വണ്‍ + വണ്‍ ഓഫറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വണ്ടര്‍ലായിലെ ലോകോത്തര റൈഡുകള്‍ക്കും ആകര്‍ഷണങ്ങള്‍ക്കുമൊപ്പം അമ്യൂസ്മെന്റ് പാര്‍ക്കില്‍ സ്ത്രീകളുടെ ഗ്യാംഗിന് ഒരു പ്രത്യേക ദിവസം പ്ലാന്‍ ചെയ്യാം.
മാര്‍ച്ച് 8-ാം തിയതി 10 വയസ്സിന് മുകളിലുള്ള പുരുഷന്‍മാരെ അമ്യൂസ്മെന്റ് പാര്‍ക്ക് സന്ദര്‍ശനത്തിന് അനുവദിക്കില്ല. ഓണ്‍ലൈന്‍ ബുക്കിംഗിനും നേരിട്ട് ടിക്കറ്റെടുക്കുമ്പോഴും ഓഫര്‍ ലഭ്യമാണ്, കൂടാതെ സ്ത്രീ സന്ദര്‍ശകര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. മാര്‍ച്ച് 8-ന് പുരുഷന്മാര്‍ക്കായി ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകളും റദ്ദാക്കപ്പെടും.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മികച്ച ശീലങ്ങളും പിന്തുടര്‍ന്ന്, ഓണ്‍ലൈന്‍ ബുക്കിംഗ് പോര്‍ട്ടല്‍ apps.wonderla.co.in വഴി പ്രവേശന ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ വണ്ടര്‍ലാ സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്നു. തീം പാര്‍ക്ക് തിങ്കള്‍ മുതല്‍ ശനി വരെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.wonderla.com സന്ദര്‍ശിക്കുക അല്ലെങ്കില്‍ 0484 2684009 എന്ന നമ്പറില്‍ വിളിക്കുക.

(Press Release)

Tags:    

Similar News