അരാംകോയുമായി കരാറൊപ്പിട്ട് എല്‍& ടി
12000 സ്‌ക്വയര്‍ഫീറ്റ് ഫാക്ടറിയാണ് എല്‍& ടി ആരംഭിക്കുന്നത്.
എണ്ണക്കമ്പിനി സൗദി അരാംകോയുമായി പ്രാരംഭ കരാറില്‍ ഒപ്പ് വെച്ച് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ( എല്‍& ടി). സൗദി അറേബ്യയില്‍ നിര്‍മാണ കേന്ദ്രം വികസിപ്പിക്കുന്നത് സംബന്ധിച്ചാണ് കരാര്‍. ഇതു പ്രകാരം, തന്ത്രപ്രധാനമായ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ മേഖലയിലെ ആദ്യത്തെ ഹെവി വാള്‍ പ്രഷര്‍ വെസ്സല്‍ സൗകര്യം ലാര്‍സന്‍ നിര്‍മിക്കും.
2022ന്റെ മൂന്നാം പാദത്തില്‍ എല്‍& ടി പദ്ധതിയുടെ നിര്‍മാണം ആരംഭിക്കും. 12000 സ്‌ക്വയര്‍ഫീറ്റില്‍ ആരംഭിക്കുന്ന ഫാക്ടറിയില്‍ ഊര്‍ജ്ജം, എണ്ണ, വാതകം തുടങ്ങിയ മേഖലകളിലേക്കുള്ള ഉപകരണങ്ങള്‍ നിര്‍മിക്കും. വൈവിധ്യവല്‍ക്കരണവും സാമ്പത്തിക വികസനവും ലക്ഷ്യമിട്ട് ആരംഭിച്ച അരാംകോയുടെ നമാത് പദ്ധതിയുടെ ഭാഗമാണ് എല്‍ ടിയുമായുള്ള കരാറും.
2019ല്‍ എല്‍& ടിയുടെ ഉപസ്ഥാപനമായ എല്‍& ടി ഹൈഡ്രോകാര്‍ബണ്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ് (LTHE), മര്‍ജാനിലെ അരാംകോയുടെ എണ്ണപ്പാട വികസന പദ്ധതിക്കായുള്ള 1.01 ബില്യണ്‍ ഡോളറിന്റെ കരാര്‍ സ്വന്തമാക്കിയിരുന്നു. വാതക പൈപ്പ്‌ലൈന്‍ നെറ്റുവര്‍ക്കിനായി കഴിഞ്ഞ തിങ്കളാള്ച ബ്ലാക്ക്‌റോക്ക് റിയല്‍ അസറ്റ്, ഹസാന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നിവരുമായി 15.5 ബില്യണിന്റെ ഒരു കരാറും അരാംകോ ഒപ്പുവെച്ചിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള സഖ്യം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ക്കായി പുതിയ പങ്കാളികളെ തേടുകയാണ് അരാംകോ.