ലുഫ്താന്‍സ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ സീനിയര്‍ ഡയറക്റ്റര്‍ (സെയ്ല്‍സ്) ആയി മലയാളിയായ ജോര്‍ജ് എട്ടിയില്‍ സ്ഥാനമേറ്റു. ലുഫ്താന്‍സ ഗ്രൂപ്പ് എയര്‍ലൈനുകളായ ലുഫ്താന്‍സ ജര്‍മ്മന്‍ എയര്‍ലൈന്‍സ്, SWISS, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ബ്രുസല്‍സ് എയര്‍ലൈന്‍സ് എന്നിവയുടെ ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ എല്ലാ കൊമേഴ്‌സ്യല്‍ പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്തമാണ് ഇദ്ദേഹത്തിനുള്ളത്.
ലുഫ്താന്‍സ ഗ്രൂപ്പില്‍ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗ്ലോബല്‍ സെയ്ല്‍സ് പ്രോഡക്റ്റസ് & പ്രോഗ്രാംസിന്റെ തലവനായിരുന്നു. ലുഫ്താന്‍സ ഗ്രൂപ്പിന്റെ വിവിധ വിഭാഗങ്ങളില്‍ അനുഭവസമ്പത്തുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം. ഇന്നവേഷന്‍, ഡിജിറ്റലൈസേഷന്‍ എന്നിവയില്‍ ശ്രദ്ധയൂന്നി ഗ്രൂപ്പിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.
കോട്ടയം ജില്ലയിലെ പൊന്‍കുന്നം സ്വദേശിയായ ജോര്‍ജ് എട്ടിയില്‍ തോമസ്- അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ മനു ജോര്‍ജും രണ്ട് മക്കളും അടങ്ങുന്ന കുടുംബം.