കഴിഞ്ഞ കാലയളവിനേക്കാള്‍ 99 ശതമാനം വര്‍ധന: മാര്‍ച്ച് മാസം മാരുതി വിറ്റഴിച്ചത് 1.67 ലക്ഷം യൂണിറ്റുകള്‍

2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി മൊത്തം 14,57,861 യൂണിറ്റുകളാണ് വിറ്റഴിച്ചത്

Update:2021-04-01 17:28 IST

രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി കഴിഞ്ഞമാസം വിറ്റഴിച്ചത് 1.67 ലക്ഷം യൂണിറ്റുകള്‍. 2020 മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 99 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിത്. 83,792 യൂണിറ്റുകളായിരുന്ന കഴിഞ്ഞ കാലയളവില്‍ വിറ്റഴിച്ചത്. കഴിഞ്ഞ മാസത്തെ മൊത്തം ആഭ്യന്തര വില്‍പ്പന 1.55 യൂണിറ്റാണ്. കഴിഞ്ഞ ഇതേ കാലയളവിനേക്കാള്‍ 96 ശതമാനം വര്‍ധന. 2020 മാര്‍ച്ചിലെ ആഭ്യന്തര വില്‍പ്പന.

കയറ്റുമതി കഴിഞ്ഞ കാലയളവിലെ 4,712 നേക്കാള്‍ ഇരട്ടിയിലധികം വര്‍ധിച്ച് 11,597 യൂണിറ്റുകളായി.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി മൊത്തം 1,457,861 യൂണിറ്റ് വില്‍പ്പന നടത്തി. ഇത് 2019-20 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 6.7 ശതമാനം കുറവാണ്.


Tags:    

Similar News