കൊച്ചിയില്‍ മാക്‌സിന്റെ വമ്പന്‍ വസ്ത്രശാല

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 100 പുത്തന്‍ സ്റ്റോറുകള്‍ മാക്‌സ് ഫാഷന്‍ തുറക്കും

Update:2023-07-29 15:44 IST

Image courtesy: Max fashion/fb

ദുബൈ ആസ്ഥാനമായുള്ള അന്താരാഷ്ട്ര ശൃംഖലയായ മാക്സ് ഫാഷന്‍ രാജ്യത്തെ ഏറ്റവും വലിയ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു. കൊച്ചി ചക്കരപ്പറമ്പില്‍ 25,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ സ്റ്റോര്‍ സിനിമാ താരം ഹണിറോസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മാക്‌സിന്റെ 52-ാമത് സ്റ്റോറാണിത്. അടുത്ത വര്‍ഷാവസാനത്തോടെ വിവിധ നഗരങ്ങളിലായി 100 സ്റ്റോറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു.

കമ്പനിയുടെ ഓണസമ്മാനം

കേരളത്തിലെ വിപണി വികസിപ്പിക്കുന്നതിനും ദക്ഷിണേന്ത്യയിലെ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായാണ് കമ്പനി കൊച്ചിയില്‍ പുതിയ സ്റ്റോര്‍ തുറന്നത്. ലോകമെമ്പാടുമുള്ള ഫാഷനിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ നല്‍കുന്നതിനൊപ്പം ഈ പുതിയ സ്റ്റോര്‍ കമ്പനിയുടെ ഓണസമ്മാനമാണെന്ന് മാക്സ് ഫാഷന്‍ ഇന്ത്യയുടെ ഡെപ്യൂട്ടി സി.ഇ.ഒ സുമിത് ചന്ദന പറഞ്ഞു

മാക്‌സ് ഫാഷന്റെ വരവ്

യു.എ.ഇ ആസ്ഥാനമായുള്ള ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് 2004 മെയ് മാസത്തിലാണ് മാക്‌സ് ഫാഷന് തുടക്കം കുറിച്ചത്. 2006ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആദ്യത്തെ സ്റ്റോര്‍ ആരംഭിച്ചുകൊണ്ട് കമ്പനി ഇന്ത്യയില്‍ പ്രവേശിച്ചു. ഇന്ന് കമ്പനി ഇന്ത്യയിലെ 200 നഗരങ്ങളിലായി 465-ലധികം സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. കമ്പനിക്ക് ആഗോളതലത്തില്‍ 19 രാജ്യങ്ങളിലായി 850-ലധികം സ്റ്റോറുകളുമുണ്ട്. നിലവില്‍ കമ്പനി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി നിരവധി വസ്ത്രങ്ങള്‍, പാദരക്ഷകള്‍ മറ്റ് ആക്‌സസറികള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.


Tags:    

Similar News