കമ്പനി ഡയറക്ടര്‍മാര്‍ക്ക് കെവൈസി: ചില സംശയങ്ങളും മറുപടികളും

Update: 2018-07-25 09:40 GMT

രതീഷ്. സി. കെ

കമ്പനികാര്യ മന്ത്രാലയത്തിന്റെ 2018 ജൂലൈ 10 ലെ കമ്പനികളുടെ ഡയറക്ടര്‍മാരുടെ നിയമനവും യോഗ്യതയും സംബന്ധിച്ചിട്ടുള്ള ചട്ടങ്ങളുടെ ഭേദഗതി പ്രകാരം ഡയറക്ടര്‍മാരുടെ വിശദവിവരങ്ങള്‍ (KYC) വര്‍ഷാവര്‍ഷം കമ്പനികാര്യ മന്ത്രാലയത്തിലെ രജിസ്ട്രാര്‍ മുന്‍പാകെ സമര്‍പ്പിക്കേതാണ്. ആയതിന് ഫോം DIR-3KYC ഉപയോഗിക്കേതാണ്.

ഇതിൽ ഉയർന്നു വന്നേക്കാവുന്ന ചില സംശയങ്ങളും അവയ്ക്കുള്ള മറുപടികളും താഴെ കൊടുക്കുന്നു.

Q: ആരാണ് DIR-3-KYC ഫയല്‍ ചെയ്യേത്?

A: ഡയറക്ടര്‍ തിരിച്ചറിയല്‍ നമ്പര്‍ (DIN) ലഭിച്ചിട്ടുള്ള എല്ലാ കമ്പനി ഡയറക്ടര്‍മാരും മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രകമ്പനികാര്യ മന്ത്രാലയത്തില്‍ DIR-3-KYC സമര്‍പ്പിക്കേതാണ്.

Q: എന്നുവരെ DIR-3 KYC സമര്‍പ്പിക്കാം?

A: തൊട്ടടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ 30 നകം.

Q: 2018 മാർച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തിന്റെ DIR-3KYC എന്നുവരെ സമര്‍പ്പിക്കാം?

A: 2018 ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം.

Q: ഡയറക്ടര്‍മാര്‍ DIR-3KYC സമര്‍പ്പിച്ചില്ലെങ്കില്‍ ഉള്ള ഭവിഷ്യത്തുകള്‍?

A: 31/03/2018 വരെ ലഭിച്ചിട്ടുള്ള ഡയറക്ടര്‍ തിരിച്ചറിയല്‍ നമ്പര്‍ (DIN), DIR-3KYC ഫോം സമര്‍പ്പിക്കാത്ത പക്ഷം നിര്‍ജ്ജീവമായി (Deactivate) ആയി കണക്കാക്കപ്പെടുന്നതായിരിക്കും.

Q: നിര്‍ദ്ദിഷ്ട തീയതി വരെ DIR-3KYC ഫയല്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?

A: നിര്‍ദ്ദിഷ്ട തീയതിയായ 31/08/2018 നുള്ളില്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ 5000/- രൂപ പിഴയൊടുക്കി ഡയറക്ടര്‍ തിരിച്ചറിയല്‍ നമ്പര്‍ പുനരുജ്ജീവിപ്പിക്കാവുന്നതാണ്. ( Reactivate)

Q: DIR-3KYC ആര്‍ക്കൊക്കെ സാക്ഷ്യപ്പെടുത്താം?

A: പ്രാക്ടീസ് ചെയ്യുന്ന ചാര്‍ട്ടേഡ് അക്കൗന്റ്/കമ്പനി സെക്രട്ടറി/കോസ്റ്റ് അക്കൗണ്ടന്റ്

Q: ഡയറക്ടര്‍ തിരിച്ചറിയില്‍ നമ്പര്‍ കൈവശമുള്ള എന്നാല്‍ കമ്പനിയില്‍ ഒന്നും തന്നെ ഡയറക്ടര്‍ അല്ലാതിരിക്കുകയും, അത്തരക്കാര്‍ ഫോം DIR-3KYC ഫയല്‍ ചെയ്യണമൊ?

A: ചെയ്യണം

Q: ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് ( പങ്കാളിത്ത വ്യവസ്ഥ) Designated Partner ആയവര്‍ DIR-3KYC ഫയല്‍ ചെയ്യണമൊ?

A: ചെയ്യണം

Q: ഡയറക്ടര്‍മാരുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ്(DSC) നിര്‍ബന്ധമാണോ?

A: നിര്‍ബന്ധമാണ്.

Q: ഏതൊക്കെ രേഖകള്‍ ആണ് ഫോം DIR-3KYC നോടൊപ്പം ഫയല്‍

ചെയ്യേത്?

A:

1. സ്വയം സാക്ഷ്യപ്പെടുത്തിയ പാന്‍കാര്‍ഡിന്റെ പകര്‍പ്പ്

2. സ്വയം സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്

3. മേല്‍വിലാസം തെളിയിക്കുന്ന രേഖകളുടെ ( മൊബൈല്‍

ബില്‍/ ഇലക്ട്രിസിറ്റി ബില്‍/ ബാങ്ക് സ്റ്റേറ്റ്‌മെന്റ്) പകര്‍പ്പ്

Q: പാസ്‌പോര്‍ട്ട് കോപ്പി ആരാണ് DIR-3KYC ക്ക് ഒപ്പം സമര്‍പ്പിക്കേത്?

A: വിദേശ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. ഇന്ത്യന്‍ പൗരന്മാര്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഫോമിൽ എഴുതേണ്ടതാണ്.

Q: DIR-3KYC ഫോം അപ്‌ലോഡ് ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പര്‍, ഈ-മെയില്‍ വിലാസം എന്നിവ ആവശ്യമാണോ?

A: ആവശ്യമാണ്. ഫോം അപ്‌ലോഡ് ചെയ്യുമ്പോള്‍ (OTP) മൊബൈലിലും ഇ-മെയിലിലും കിട്ടുന്നതാണ്. ആ OTP ഫോം പൂര്‍ണ്ണമായും അപ്‌ലോഡ് ആകുന്നതിന് അനിവാര്യമാണ്.

Q: വിദേശ പൗരന്മാര്‍ക്ക് മൊബൈല്‍ നമ്പരും ഇ-മെയില്‍ വിലാസവും ആവശ്യമാണോ?

A: തീര്‍ച്ചയായും, കാരണം OTP പരിശോധനയ്ക്കായി ആവശ്യമാണ്.

(തിരുവനന്തപുരം ജെ. ആര്‍ & അസോസ്സിയേറ്റ്‌സില്‍ കമ്പനി സെക്രട്ടറിയായി പ്രാക്ടീസ് ചെയ്യുന്നയാളാണ് ലേഖകന്‍)

Similar News