ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ പുതിയ ആശുപത്രി ദുബൈയില്‍

126 കിടക്കകളുള്ള 'മെഡ്‌കെയര്‍ റോയല്‍' ഡിസംബറില്‍ പ്രവര്‍ത്തനസജ്ജമാകും;

Update:2023-07-06 10:35 IST
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ പുതിയ ആശുപത്രി ദുബൈയില്‍
  • whatsapp icon

ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും സാന്നിധ്യമുള്ള ആശുപത്രി ശൃഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ പുതിയ ആശുപത്രി ദുബൈ അല്‍ക്വാസിയയില്‍ തുറക്കുന്നു. 126 കിടക്കകളുള്ള മെഡ്‌കെയര്‍ റോയല്‍ ആശുപത്രി 3,34,736 ചതുരശ്ര അടിവിസ്തീര്‍ണത്തിലുള്ളതാണ്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറും ദുബായ് ഡവലപ്‌മെന്റ്‌സും തമ്മില്‍ ഇതിനായി കരാര്‍ ഒപ്പു വച്ചു. 2023 ഡിസംബറിൽ ആശുപത്രി പ്രവര്‍ത്തനസജ്ജമാകും. ദുബൈയിലെ നാലാമത്തെയും യു.എ.യിലെ അഞ്ചാമത്തെയും മെഡ്‌കെയര്‍ ആശുപത്രിയാണിത്. 

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിനു കീഴിലുള്ള പ്രീമിയം ആശുപത്രി ശൃംഖലയാണ് മെഡ്‌കെയര്‍. നിലവില്‍ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ മെഡ്‌കെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുണ്ട്. മെഡ് കെയര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍, മെഡ്‌കെയര്‍ 
ഓര്‍ത്തോപീഡിക്‌സ്‌ ആന്‍ഡ് സ്‌പൈന്‍ ഹോസ്പിറ്റല്‍ എന്നിവ കൂടാതെ 20 മെഡിക്കല്‍ സെന്ററുകളും മെഡ്‌കെയറിനു കീഴിലുണ്ട്.
ടൂറിസം ഡെസ്റ്റിനേഷനാകാന്‍
2031ഓടെ യു.എ.ഇയെ ഹെല്‍ത്ത്‌കെയര്‍ ഡെസിറ്റനേഷനാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ആസ്റ്ററുമായുള്ള സഹകരണമെന്ന് ദുബൈ ഡവലപ്‌മെന്റ്‌സ് വ്യക്തമാക്കി. മൂന്ന് നിലകളില്‍ ആശുപത്രി സംവിധാനങ്ങളും ആറ് നിലകളില്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുമായാണ് ആശുപത്രി നിര്‍മിക്കുന്നത്.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനു സമീപമായി നിര്‍മിക്കുന്ന ആശുപത്രി മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഗുണകരമാകും. ഡി.എം ഹെല്‍ത്ത്‌കെയറിനു കീഴില്‍ ഗള്‍ഫ് മേഖലയിലുള്ള 9 ആശുപത്രികള്‍, 101 ക്ലിനിക്കുകള്‍, 241 ഫാര്‍മസികള്‍ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് വിവിധ ടെറിറ്ററി കെയര്‍ സൗകര്യങ്ങളും മെഡ്‌കെയര്‍ റോയലില്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.
Tags:    

Similar News