കോവിഡ് പ്രതിസന്ധിയില്‍ പൂട്ടിപ്പോയത് 10,113 കമ്പനികള്‍; കേരളത്തില്‍ മാത്രം മുന്നൂറിലേറെ
ഏപ്രില്‍ 2020 മുതല്‍ ഫെബ്രുവരി 2021 വരെയുള്ള കാലയളവില്‍ 10,113 കമ്പനികള്‍ സ്വമേധയാ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി സര്‍ക്കാര്‍ ഡാറ്റ വ്യക്തമാക്കുന്നു. കേരളത്തില്‍ പൂട്ടിപ്പോയത് 307 ഓളം കമ്പനികള്‍.
കൊറോണ വൈറസ് പ്രതിസന്ധിയും തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ച കാലഘട്ടം കൂടിയായിരുന്നു. ഇന്നും പല പ്രവര്‍ത്തന മേഖലകളും മാന്ദ്യത്തിന്റെ പിടിയിലാണ്. ഇതിനിടയില്‍ പ്രതിസന്ധിയില്‍ നിന്നും കരകയറാതെ പൂട്ടിപ്പോയ കമ്പനികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. 2020 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ പതിനായിരത്തിലധികം കമ്പനികള്‍ രാജ്യത്ത് സ്വമേധയാ അടച്ചുപൂട്ടിയതായാണ് രേഖകള്‍.
കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ (എംസിഎ) ലഭ്യമായ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത്, കമ്പനി ആക്റ്റ്, 2013 ലെ സെക്ഷന്‍ 248 (2) പ്രകാരം മൊത്തം 10,113 കമ്പനികള്‍ ഈ സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെ അടച്ചിട്ടു. വകുപ്പ് 248 (2) സൂചിപ്പിക്കുന്നത് കമ്പനികള്‍ അവരുടെ ബിസിനസുകള്‍ സ്വമേധയാ അടച്ചിരിക്കുകയാണെന്നും ഏതെങ്കിലും ശിക്ഷാ നടപടി മൂലമല്ലെന്നുമാണ്.
ബിസിനസില്‍ നിന്ന് പുറത്തുപോയ കമ്പനികളുടെ രേഖകളൊന്നും മന്ത്രാലയം സൂക്ഷിക്കുന്നില്ലെന്ന് തിങ്കളാഴ്ച ലോക്‌സഭയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ വിശദമാക്കി. '2020-21 കാലയളവില്‍ (2020 ഏപ്രില്‍ മുതല്‍ 2021 ഫെബ്രുവരി വരെ) 248 (2) വകുപ്പ് പ്രകാരം മൊത്തം 10,113 കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കി.'' അദ്ദേഹം പറയുന്നു.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ 2,394 കമ്പനികള്‍ പൂട്ടിട്ടപ്പോള്‍ ഉത്തര്‍പ്രദേശില്‍ 1,936 കമ്പനികളാണ് ഇല്ലാതായത്. 2020 ഏപ്രില്‍ മുതല്‍ 2021 വരെയുള്ള കാലയളവില്‍ യഥാക്രമം 1,322 കമ്പനികളും 1,279 കമ്പനികളും അടച്ചുപൂട്ടി. കര്‍ണാടകയില്‍ 836 കമ്പനികള്‍ സ്വമേധയാ അടച്ചുപൂട്ടി.
രാജസ്ഥാന്‍ (479), തെലങ്കാന (404), കേരളം (307), ഝാര്‍ഖണ്ഡ് (137), മധ്യപ്രദേശ് (111), ബീഹാര്‍ (104) എന്നിവിടങ്ങളില്‍ 501 കമ്പനികള്‍ സ്വമേധയാ അടച്ചുപൂട്ടി. മേഘാലയ (88), ഒറീസ (78), ഛത്തീസ്ഗ വ ് (47), ഗോവ (36), പോണ്ടിച്ചേരി (31), ഗുജറാത്ത് (17), പശ്ചിമ ബംഗാള്‍ (4), ആന്‍ഡമാന്‍ & നിക്കോബാര്‍ (2) എന്നിങ്ങനെയും കണക്കുകള്‍ പോകുന്നു.
2020-21 കാലയളവില്‍ ബിസിനസില്‍ നിന്ന് പുറത്തുപോയ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണത്തെക്കുറിച്ച് സംസ്ഥാന അടിസ്ഥാനത്തില്‍ വിവരങ്ങള്‍ തേടുന്ന ഒരു അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് ഡാറ്റ പുറത്തുവിട്ടത്.
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, കൊറോണ വൈറസ് അണുബാധ തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 2020 മാര്‍ച്ച് അവസാനം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു, ആ വര്‍ഷം മെയ് മാസത്തില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തുടങ്ങി.
അവസാന മാസങ്ങളില്‍, നിരവധി സംസ്ഥാനങ്ങള്‍ കൊറോണ വൈറസ് കേസുകള്‍ കൂടുന്നതനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് രാജ്യവ്യാപകമായി കമ്പനികള്‍ പൂട്ടേണ്ടിവന്നതെന്നാണ് റിപ്പോര്‍ട്ട്.