അറ്റാദായത്തില്‍ ഇടിവ്, ലാഭവിഹിതം പ്രഖ്യാപിച്ച് എംആര്‍എഫ്
ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നതും വിതരണ ശൃംഖലയിലെ തടസങ്ങളും തിരിച്ചടിയായി
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ അറ്റാദായത്തില്‍ ഇടിവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 124 കോടി രൂപയിലെത്തി. ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നതും വിതരണ ശൃംഖലയിലെ തടസങ്ങളും കമ്പനിക്ക് തിരിച്ചടിയായി.
അതേ സമയം എംആര്‍എഫിന്റെ പ്രവര്‍ത്തന വരുമാനം 18.4 ശതമാനം ഉയര്‍ന്ന് 5,719 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍് 4,831 കോടി രൂപയായിരുന്നു വരുമാനം. ഓഹരിയൊന്നിന് 3 രൂപയുടെ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിന് ശേഷമാവും ലാഭവിഹിതം നല്‍കുക.
നിലവില്‍ 94,871.65 രൂപയാണ് എംആര്‍എഫ് ഓഹരികളുടെ വില. 2022 തുടങ്ങിയ ശേഷം 29.24 ശതമാനം നേട്ടമാണ് എംആര്‍എഫ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്.