പുതിയ ലക്ഷ്യവുമായി ഹോണ്ട: 2040 ല്‍ ലക്ഷ്യം കൈവരിക്കുമെന്ന് സിഇഒ

ചീഫ് എക്‌സിക്യുട്ടീവ് സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് തോഷിഹിരോ മിബെ ഇക്കാര്യം വ്യക്തമാക്കിയത്

Update:2021-04-23 16:04 IST

ലോകം തന്നെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോള്‍ പുതിയ ലക്ഷ്യവുമായി ഹോണ്ട. 2040 ഓടെ വാഹനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2040 ഓടെ ഹോണ്ടയുടെ വാഹനങ്ങള്‍ നൂറ് ശതമാനവും ഇലക്ട്രിക്കിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ഹോണ്ട മോട്ടോഴ്‌സിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് തോഷിഹിരോ മിബെ അറിയിച്ചു. ഏപ്രില്‍ തുടക്കത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം ഏറ്റെടുത്തതിനുശേഷം തന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പ്രധാന വിപണികളിലും 2030 ഓടെ 40 ശതമാനവും 2035 ഓടെ 80 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ വഹിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഓട്ടോമൊബൈല്‍ സാങ്കേതികവിദ്യയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കും ഓട്ടോണമസ് െ്രെഡവിംഗിലേക്കും മാറുന്നതിനിടയിലാണ് മിബെ ഹോണ്ടയുടെ നേതൃസ്ഥാനത്തെത്തുന്നത്.
2030 ഓടെ പ്രധാന വിപണികളിലെ എല്ലാ മോഡലുകളിലും നൂതന െ്രെഡവര്‍ സഹായ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താനും കമ്പനി ലക്ഷ്യമിട്ടിട്ടുണ്ടെന്ന് മിബെ പറഞ്ഞു.


Tags:    

Similar News