ബിരിയാണി ട്രേഡ് മാർക്ക്: 'മലബാർ' ആരുടെയും കുത്തകയല്ലെന്ന് സുപ്രീം കോടതി

Update: 2018-07-13 11:14 GMT

കേരളത്തിന്റെ സ്വന്തം മലബാർ ബിരിയാണിക്കായി രണ്ട് ബംഗാൾ കമ്പനികൾ തമ്മിലുണ്ടായ തർക്കം സുപ്രീം കോടതി തീർപ്പാക്കി. ദക്ഷിണേന്ത്യൻ വിപണിയിലിറക്കാനുള്ള ബിരിയാണിയരിക്ക് രണ്ട് കമ്പനികളും 'മലബാർ' എന്ന പേര് നൽകിയതാണ് തർക്കത്തിന് വഴിവച്ചത്.

പരാഖ് വാണിജ്യ പ്രൈവറ്റ് ലിമിറ്റഡും ബരോമ അഗ്രോ പ്രൊഡക്ട്സുമാണ് ‘മലബാർ' ട്രേഡ് മാർക്ക് സ്വന്തമാക്കാനായി സുപ്രീം കോടതി വരെ എത്തിയത്. എന്നാൽ 'മലബാർ' എന്ന പദത്തിന് പ്രത്യേക അവകാശം ആർക്കുമില്ലെന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ആർ. ഭാനുമതി എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിധിച്ചു.

ഇതനുസരിച്ച് രണ്ടു കമ്പനികൾക്കും 'മലബാർ' എന്ന വാക്ക് ഇനി ഉപയോഗിക്കാമെന്നും കോടതി വിധിച്ചു. രണ്ടു കക്ഷികളുടെയും ഉല്‍പന്ന പായ്ക്കറ്റിന്‍മേല്‍ 'മലബാര്‍' എന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്നും കോടതി പറഞ്ഞു

Similar News