ഏപ്രില്‍ അവസാനം വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിലെ ഡേറ്റ് മാറ്റത്തിന് നിരക്ക് ഈടാക്കില്ല; ഓഫറുമായി ഇന്‍ഡിഗോ

ഏപ്രില്‍ 17 നും 30 നും ഇടയില്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര യാത്രകള്‍ക്കുള്ള ടിക്കറ്റുകളില്‍ സമയമോ തീയതിയോ മാറ്റുന്നതിന് ഫീസ് ഈടാക്കില്ലെന്നാണ് ഇന്‍ഡിഗോ അറിയിച്ചു.

Update: 2021-04-17 11:39 GMT

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓഫര്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഏപ്രില്‍ അവസാനം വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ തീയതി മാറ്റത്തിന് നിരക്ക് ഈടാക്കില്ല. ഏപ്രില്‍ 17 നും 30 നും ഇടയില്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര യാത്രകള്‍ക്കുള്ള ടിക്കറ്റുകളില്‍ സമയമോ തീയതിയോ മാറ്റുന്നതിന് ഫീസ് ഈടാക്കില്ലെന്നാണ് അറിയിപ്പ്.

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.goIndiGo.in വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ഓഫര്‍ സംബന്ധിച്ച വിശദമായ നിബന്ധനകളും വ്യവസ്ഥകളും ബുക്ക് ചെയ്യുമ്പോള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്നും സിഇഒ അറിയിച്ചിട്ടുണ്ട്.


Tags:    

Similar News