അറ്റാദായത്തില്‍ 68% ഇടിവോടെ നൈക

അവലോകന പാദത്തില്‍ ചെലവ് 36% ഉയർന്നു

Update:2023-02-13 17:15 IST

Pic: VJ/Dhanam

നൈകയുടെ (Nykaa) മാതൃ കമ്പനിയായ എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ചേഴ്സിന്റെ ഡിസംബര്‍ പാദത്തിലെ ഏകീകൃത അറ്റാദായത്തില്‍ 68 ശതമാനം ഇടിവോടെ 9 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 29 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1098 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 33 ശതമാനം ഉയര്‍ന്ന് 1462 കോടി രൂപയായി.

കഴിഞ്ഞ വര്‍ഷത്തെ 1067 കോടി രൂപയില്‍ നിന്ന് മൂന്നാം പാദത്തില്‍ കമ്പനിയുടെ ചെലവ് 36 ശതമാനം ഉയര്‍ന്ന് 1455 കോടി രൂപയായി. ഡിസംബര്‍ പാദത്തില്‍ കമ്പനി 78 കോടി രൂപയുടെ വരുമാനം (EBITDA-earnings before interest, tax, depreciation and amortisation) രേഖപ്പെടുത്തി. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ ഓഹരികള്‍ ഇന്ന് 2.68 ശതമാനം ഇടിഞ്ഞ് 150.55 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. 

Tags:    

Similar News