ഓയില്‍ ഇന്ത്യ ഇനി 'മഹാ രത്‌ന', ഒ.എന്‍.ജി.സി ഇനി 'നവ രത്‌ന'

വന്‍കിട നിക്ഷേപങ്ങളില്‍ സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ ഈ പുതിയ പദവി കമ്പനികളെ സഹായിക്കും

Update: 2023-08-04 05:22 GMT

Image courtesy: oil,ongc

എണ്ണ കമ്പനികളായ ഓയില്‍ ഇന്ത്യ, ഒ.എന്‍.ജി.സി വിദേശ് എന്നിവയെ യഥാക്രമം കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ (central public sector enterprises-CPSE) മഹാ രത്ന, നവ രത്ന വിഭാഗങ്ങളാക്കി ഉയര്‍ത്തിയതായി ധനമന്ത്രാലയം അറിയിച്ചു. ഇന്ത്യക്കകത്തും വിദേശത്തും വന്‍കിട നിക്ഷേപങ്ങളില്‍ സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ ഈ പുതിയ പദവി കമ്പനികളെ സഹായിക്കും. ഓയില്‍ ഇന്ത്യ ഇതുവരെ നവ രത്‌ന കമ്പനിയായിരുന്നു. അതേസമയം ഒ.എന്‍.ജി.സി വിദേശ് മിനി രത്‌ന വിഭാഗവും.

വാര്‍ഷിക വിറ്റുവരവും അറ്റാദായവും

സി.പി.എസ്.ഇകളില്‍ ഒ.എന്‍.ജി.സി പതിനാലാമത്തെ നവ രത്‌നമായിരിക്കും. ഇത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 11,676 കോടി രൂപ വാര്‍ഷിക വിറ്റുവരവും 1,700 കോടി രൂപ അറ്റാദായവും രേഖപ്പെടുത്തി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 41,039 കോടി രൂപ വാര്‍ഷിക വിറ്റുവരവും 9,854 കോടി രൂപ അറ്റാദായവുമുള്ള കമ്പനിയാണ് ഓയില്‍ ഇന്ത്യ. സി.പി.എസ്.ഇകളില്‍ പതിമൂന്നാമത്തെ മഹാ രത്‌നമാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ്.

ആര്‍.ഇ.സി, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കോള്‍ ഇന്ത്യ ലിമിറ്റഡ്, ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, എന്‍.ടി.പി.സി ലിമിറ്റഡ്, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് മറ്റ് 12 മഹാ രത്‌ന സി.പി.എസ്.ഇകള്‍.

Tags:    

Similar News