റിപബ്ലിക് ദിനത്തില്‍ മാഗ്നൈറ്റിന്റെ 720 കാറുകള്‍ വിറ്റ് നിസ്സാന്‍; കൂടുതലറിയാം
72 ാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ ഭാഗമായി 720 നിസ്സാന്‍ മാഗ്‌നൈറ്റ് കോംപാക്റ്റ് എസ്യുവികള്‍ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചെയ്ത് കമ്പനി. കൂടാതെ ഉഗ്രന്‍ സര്‍വീസ് ഓഫറും പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്കായുള്ള സൗജന്യ സര്‍വീസുകള്‍ ഏതെല്ലാമെന്ന് വിശദമായറിയാം.
രാജ്യം 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ നിസ്സാന്‍ ഇന്ത്യ തങ്ങളുടെ മാഗ്നൈറ്റ് എസ് യു വിയുടെ 720 യൂണിറ്റുകള്‍ വിതരണം ചെയ്തതായി പ്രഖ്യാപിച്ചു. നിസാന്‍ ഇന്ത്യയുടെ വാഗ്ദാനവും ഇന്ത്യന്‍ വിപണിയോടുള്ള പ്രതിബദ്ധതയും നിറവേറ്റുന്നതിനുള്ള മറ്റൊരു പടിയാണ് ഈ പുതിയ നാഴികക്കല്ലെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനത്തിന്റെ സന്തോഷകരമായ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് 720-ല്‍ അധികം പുതിയ മാഗ്‌നൈറ്റ് എസ് യു വിയുടെ രാജ്യമെമ്പാടും ഡെലിവറി ചെയ്തതായി നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. തങ്ങളുടെ ഡീലര്‍ പങ്കാളികള്‍ അവരുടെ പിന്തുണയ്ക്ക് ഈ പ്രത്യേക ദിനത്തില്‍ എല്ലാ ഇന്ത്യക്കാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, 'ഹാപ്പി വിത്ത് നിസാന്‍' ആഫ്റ്റര്‍സെയില്‍സ് സര്‍വീസ് കാമ്പെയ്നിന്റെ പന്ത്രണ്ടാം പതിപ്പും ഒരു മാസത്തേക്ക് ആരംഭിച്ചു.
സര്‍വീസ് കാമ്പെയ്നിന്റെ ഏറ്റവും പുതിയ പതിപ്പില്‍, കൊവിഡ്-19 മഹാമാരി കാരണം സര്‍വീസ് നേടാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് 60-പോയിന്റ് വാഹന പരിശോധന, കാര്‍ ടോപ്പ് വാഷ്, ഓയില്‍ ഫില്‍റ്റര്‍ തുടങ്ങിയ ആനുകൂല്യങ്ങളും സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. തെരഞ്ഞെടുത്ത ഭാഗങ്ങള്‍ക്കും ആക്സസറികള്‍ക്കും 50 ശതമാനം വരെ കിഴിവും ലേബര്‍ ചാര്‍ജുകള്‍ക്ക് 20 ശതമാനം വരെ കിഴിവും വാഹനങ്ങള്‍ക്ക് മികച്ച ശുചിത്വം ലഭിക്കുന്നതിന് ആന്റിമൈക്രോബിയല്‍ ട്രീറ്റ്‌മെന്റും നല്‍കുന്നു.
രാജ്യത്ത് ലഭ്യമായ പുതിയ മോഡലുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് നിസാന്‍, ഡാറ്റ്‌സന്‍ ബ്രാന്‍ഡിന്റെ നിലവിലുള്ള ഉപഭോക്താക്കളെ ഹാപ്പി വിത്ത് നിസാന്‍ കാമ്പെയ്ന്‍ ക്ഷണിച്ചിട്ടുമുണ്ട്. ഇതിനായി ഉപഭോക്താക്കള്‍ക്ക് 'നിസാന്‍ കണക്റ്റ്' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
2020 ഡിസംബറില്‍ ഇന്ത്യയില്‍ പുറത്തിറക്കിയ നിസ്സാന്‍ മാഗ്‌നൈറ്റ് X E, XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നീ അഞ്ച് വേരിയന്റുകളില്‍ ലഭ്യമാണ്. 5.49 ലക്ഷം മുതല്‍ 9.59 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില (എക്‌സ്‌ഷോറൂം).