ഗിയര്‍ ഒന്ന് മാറ്റിപ്പിടിച്ച് പേയ്ടിഎം; നഗരങ്ങളില്‍ ഓട്ടോറിക്ഷ സേവനം നല്‍കാന്‍ കമ്പനി

പേയ്ടിഎമ്മിന്റെ പുത്തന്‍ ബിസിനസ് ഊബര്‍, ഒല എന്നീ കമ്പനികള്‍ക്ക് ഭീഷണി

Update: 2024-05-10 06:56 GMT

Image courtesy: paytm/canva

വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടയിലും പുത്തന്‍ സംരംഭവുമായി മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേയ്ടിഎം. ഊബര്‍, ഒല തുടങ്ങിയ കമ്പനികള്‍ക്ക് ഭീഷണിയുമായാണ് പേയ്ടിഎമ്മിന്റെ പുത്തന്‍ ബിസിനസ് എത്തുന്നത്. ഓപ്പണ്‍ നെറ്റ്‌വർക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ONDC) വഴി ഡല്‍ഹി, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ഓട്ടോറിക്ഷ സേവനം വാഗ്ദാനം ചെയ്തുകൊണ്ടാണ് റൈഡ്-ഹെയ്ലിംഗ് മേഖലയിലേക്ക് പ്രവേശിക്കുന്നത്.

നിലവില്‍ പേയ്ടീഎം ആപ്പിലെ റൈഡ്-ഹെയ്ലിംഗ് ഫീച്ചര്‍ പരീക്ഷണ മോഡിലാണ്. അതിനാല്‍ ചില ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. പേയ്ടിഎം ആപ്പില്‍ ഓട്ടോ ബുക്ക് ചെയ്യുമ്പോള്‍ 'നമ്മ യാത്രി' വഴിയാണ് ഓട്ടോ എത്തുക. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബംഗളൂരു, ഡല്‍ഹി, കൊല്‍ക്കത്ത, മറ്റ് മെട്രോകള്‍ എന്നിവയുള്‍പ്പെടെ 7 നഗരങ്ങളിലായി 3.73 കോടി റൈഡുകള്‍ നമ്മ യാത്രി സാധ്യമാക്കിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഓട്ടോ റൈഡുകളായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഫുഡ് ഡെലിവറി, ഗ്രോസറി, ഫാഷന്‍, ഇലക്ട്രോണിക്സ് എന്നിങ്ങനെ ഒന്നിലധികം ഇ-കൊമേഴ്സ് വിഭാഗങ്ങളില്‍ ഒ.എന്‍.ഡി.സി.യുമായി സഹകരിച്ചു വരികയാണ് പേയ്ടിഎം. പേയ്ടിഎം വഴി 1.18 കോടി ഉപയോക്താക്കള്‍ ഇതിനകം ഒ.എന്‍.ഡി.സിയില്‍ ഷോപ്പിംഗ് നടത്തിയിട്ടുണ്ട്. 

Tags:    

Similar News