ബെന്‍സ് കാറിന്റെ വിലയ്ക്ക് ഇനി സ്വന്തമായി വിമാനം വാങ്ങാം, പറക്കാന്‍ ലൈസന്‍സും വേണ്ട

ബുക്കിംഗ് തുടങ്ങി, ജൂണ്‍ മുതല്‍ വില്‍പന

Update:2024-01-13 13:30 IST

Helix aircraft

പറപ്പിക്കാന്‍ പൈലറ്റ് ലൈസന്‍സ് വേണ്ടാത്ത എയര്‍ക്രാഫ്റ്റ് വിപണിയിലേക്ക്. അമേരിക്കയില്‍ ജൂണ്‍ മാസത്തില്‍ എയര്‍ക്രാഫ്റ്റ് ലഭ്യമായി തുടങ്ങും. പിവോട്ടല്‍ എന്ന കമ്പനിയാണ് 'ഹെലിക്സ്' എന്ന ഈ ഫ്ലൈയിംഗ് മെഷീന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് എന്‍ജിന്‍ ആണ് ഈ എയര്‍ക്രാഫ്റ്റില്‍ ഉയപയോഗിക്കുന്നത്. വെര്‍ട്ടിക്കല്‍ ടേക് ഓഫും ലാന്‍ഡിങ്ങും നടത്താന്‍ കഴിവുള്ള എയര്‍ ക്രാഫ്റ്റില്‍ ഒരു സീറ്റ് ആണുള്ളത്.

നമ്മുടെ നാട്ടിലെ ഒരു ലക്ഷ്വറി കാറിന്റെ വിലയേ ഈ എയര്‍ക്രാഫ്റ്റിന് ആവുകയുള്ളൂ എന്നാതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. നികുതിക്ക് മുമ്പ് 1.90 ലക്ഷം ഡോളര്‍ (ഏകദേശം 1.60 കോടി രൂപ) മുതലാണ് വില. മൂന്ന് പാക്കേജുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതിനനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ട്. യു.എസില്‍ മാത്രമാണ് നിലവില്‍ എയര്‍ക്രാഫ്റ്റ് ലഭിക്കുക. pivotal.aero എന്ന വെബ്‌സൈറ്റ് വഴി വിമാനം ബുക്ക് ചെയ്യാം. ആദ്യ ഡെലിവറി ജൂണ്‍ 10നായിരിക്കുമെന്നാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. പൈലറ്റ് ലൈസന്‍സ് ആവശ്യമില്ലെങ്കിലും ഇത് പറപ്പിക്കാന്‍ പരിശീലനം ആവശ്യമാണ്. കമ്പനി തന്നെ തീവ്ര പരിശീലനം നല്‍കും.
ഭാരം കുറഞ്ഞ എയര്‍ക്രാഫ്റ്റുകളുടെ (eVTOL/electric vertical takeoff and landing ) രൂപകല്‍പ്പനയും നിര്‍മാണവും നടത്തുന്ന കമ്പനിയാണ് പിവോട്ടല്‍. ബ്ലാക്ക്ഫ്‌ളൈ എന്ന ആദ്യ ലൈറ്റ് eVTOL അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു കമ്പനി.
Tags:    

Similar News