പാപ്പര്‍ ഹര്‍ജി നല്‍കിയ കമ്പനിയെ ഏറ്റെടുക്കാന്‍ ഒരുങ്ങി റിലയന്‍സ്

കോസ്‌മെറ്റിക് രംഗത്ത് സാന്നിധ്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് റിലയന്‍സിന്റെ നീക്കം

Update: 2022-06-18 08:34 GMT

പാപ്പര്‍ ഹര്‍ജി നല്‍കിയ അമേരിക്കന്‍ കോസ്‌മെറ്റിക് കമ്പനി റെവ്‌ലോണിനെ (Revlon) ഏറ്റെടുക്കാന്‍ ഒരുങ്ങി റിലയന്‍സ് ഇന്‍ഡ്ട്രീസ്(RIL). ആഗോള വിതരണ ശൃംഖലയിലെ തടസങ്ങള്‍, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധവനവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്ന റെവ്‌ലോണിന് വിതരക്കാര്‍ക്ക് നല്‍കാന്‍ പോലും പണമില്ല എന്നാണ് റിപ്പോര്‍ട്ട്.

1932ല്‍ പ്രവര്‍ത്തനം തുടങ്ങിയ റെവ്‌ലോണ്‍ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ കോസ്‌മെറ്റിക് ബ്രാന്‍ഡുകളില്‍ ഒന്നാണ്. ലിപ്സ്റ്റിക്ക്, നെയില്‍ പോളീഷ് എന്നിവയാണ് റെവ്‌ലോണിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍. ഒരു കറുത്ത വര്‍ഗക്കാരിയെ മോഡലാക്കുന്ന (1970) ആദ്യ കോസ്‌മെറ്റിക് കമ്പനിയും റെവ്‌ലോണ്‍ ആണ്. ബിസിനസ് മേഖല വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്ന റിലയന്‍സ് നിലവില്‍ അപ്പോളോയുമായി ചേര്‍ന്ന് യുകെ ഫാര്‍മസി ചെയിന്‍ ബൂട്ട്‌സിനെ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്.

ബ്യട്ടികെയര്‍ രംഗത്ത് സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഏറ്റെടുത്ത ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് ഫിന്‍ഡുമായി (fynd) ചേര്‍ന്ന് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ്.റെവ്‌ലോണിനെ സ്വന്തമാക്കാനായാല്‍ അത് ഇന്ത്യന്‍, അമേരിക്കന്‍ ബ്യൂട്ടികെയര്‍ രംഗത്തേക്കുള്ള പ്രവേശനം ശക്തമാക്കാന്‍ റിലയന്‍സിനെ സഹായിക്കും.

Tags:    

Similar News