ബിഎസ്എന്‍എല്ലിനെ പിന്തള്ളി, ലാന്‍ഡ്‌ലൈന്‍ സേവനങ്ങളിലും ഒന്നാമനായി ജിയോ
ഓഗസ്റ്റ് മാസം 262,057 വരിക്കാരാണ് ജിയോയില്‍ പുതുതായി എത്തിയത്. അതേസമയം ബിഎസ്എന്‍എല്ലിന് 15,734 വരിക്കാരെ നഷ്ടമായി.
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ (BSNL) പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ ലാന്‍ഡ്‌ലൈന്‍ സേവന ദാതാക്കളായി റിലയന്‍സ് ജിയോ (Reliance Jio). ഓഗസ്റ്റ് 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 7.35 ദശലക്ഷം വരിക്കാരാണ് ജിയോ ലാന്‍ഡ്‌ലൈനുള്ളത്. 7.13 ദശലക്ഷം വരിക്കാനുമായി ബിഎസ്എന്‍എല്‍ രണ്ടാമതാണ്.
2019ല്‍ ആണ് ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ് സേവനങ്ങളുമായി റിലയന്‍സ് ജിയോ ഫൈബര്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് മാസം 262,057 വരിക്കാരാണ് ജിയോയില്‍ പുതുതായി എത്തിയത്. അതേസമയം ബിഎസ്എന്‍എല്ലിന് 15,734 വരിക്കാരെ നഷ്ടമായി. 2.60 ദശലക്ഷം വരിക്കാരുമായി മൂന്നാം സ്ഥാനത്തുള്ള എംടിഎന്‍എല്ലിന് നഷ്ടമായത് 13,395 വരിക്കാരെയാണ്. രാജ്യത്തെ ആകെ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളുടെ എണ്ണം 25.97 ദശലക്ഷം ആണ്. ജൂലൈയില്‍ കണക്ഷനുകളുടെ എണ്ണം 25.62 ശതമാനം ആയിരുന്നു.
വയര്‍ലെസ് സെഗ്മെന്റില്‍ ഓഗസ്റ്റിലും റിലയന്‍സ് ജിയോ ആധിപത്യം തുടര്‍ന്നു. 3.28 വരിക്കാരെ കൂട്ടിച്ചേര്‍ത്ത ജിയോയ്ക്ക് വയര്‍ലെസ് വിഭാഗത്തില്‍ 419.24 ദശലക്ഷം വരിക്കാരുണ്ട്. 36.48 ശതമാനം ആണ് ജിയോയുടെ വിപണി വിഹിതം. രണ്ടാംസ്ഥാനത്തുള്ള ഭാരതി എയര്‍ടെല്ലിലേക്ക് (363.81 ദശലക്ഷം വരിക്കാര്‍) 0.33 ദശലക്ഷം പേരെയാണ് ഓഗസ്റ്റ് മാസം എത്തിയത്. വോഡാഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണത്തില്‍ 1.96 ദശലക്ഷത്തിന്റെ കുറവാണ് ഉണ്ടായത്. യതാക്രമം 31.66 ശതമാനം , 22.03 ശതമാനം എന്നിങ്ങനെയാണ് എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ കമ്പനികളുടെ വിപണി വിഹിതം.